Agriculture

Entertainment

October 22, 2021

BHARATH NEWS

Latest News and Stories

കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷം: കേരളത്തിലേക്കുള്ള റോഡുകള്‍ അടച്ച് കര്‍ണാടക സര്‍ക്കാര്‍

കാസര്‍ഗോഡ്: കേരളത്തില്‍ നിന്ന് കര്‍ണ്ണാടകയിലേക്കുള്ള റോഡുകള്‍ അടച്ച് കര്‍ണ്ണാടക സര്‍ക്കാര്‍. കേരളത്തില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് കര്‍ണ്ണാടക സര്‍ക്കാര്‍ യാത്രകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിത്. എന്നാല്‍ രോഗികളുമായി എത്തുന്ന ആംബുലന്‍സുകള്‍ക്ക് കടന്നുപോകാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

കേരളവുമായി അതിര്‍ത്തി പങ്കിടുന്ന റോഡുകള്‍ ഏറെക്കുറെ അടച്ചു കഴിഞ്ഞു. കാസര്‍ഗോഡ് നിന്ന് ചെറുതൂം വലുതുമായ 18 റോഡുകളാണ് കര്‍ണാടകത്തിലേക്ക് തുറന്നിരുന്നത്. ഇവയില്‍ അഞ്ചെണ്ണം ഒഴികെ ബാക്കിയെല്ലാം അടച്ചുകഴിഞ്ഞു. വയനാട് ബാവലി അതിര്‍ത്തിയിലും കേരളത്തില്‍ നിന്നുള്ള വാഹനങ്ങളെ കടത്തിവിടാതെ തടയുന്നുണ്ട്.

അതേസമയം, കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് അതുപയോഗിച്ച് 15 ദിവസം വരെ യാത്ര ചെയ്യാം. ജോലിക്ക് പോകുന്നവര്‍, വിദ്യാര്‍ത്ഥികള്‍, ബസ് യാത്രക്കാര്‍, ഡ്രൈവര്‍മാര്‍ തുടങ്ങിയവര്‍ക്കാണ് ആര്‍.ടി.പി.സി.ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത്. 72 മണിക്കൂര്‍ മുന്‍പ് എടുത്തതായിരിക്കണം ആര്‍.ടി.പി.സി.ആര്‍ സര്‍ട്ടിഫിക്കറ്റ്.

കര്‍ണാടക ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ കുറിച്ച് ഓരോ സംസ്ഥാനങ്ങള്‍ക്കും അവരവരുടെ സുരക്ഷ നോക്കേണ്ടതുണ്ടെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള മറുപടിയായാണ് അദ്ദേഹം ഇത്തരത്തില്‍ അഭിപ്രായം അറിയിച്ചത്.