Agriculture

Entertainment

October 18, 2021

BHARATH NEWS

Latest News and Stories

ഇ. ശ്രീധരന്റെ ബിജെപി പ്രവേശം: പരിഹസിച്ച് തെന്നിന്ത്യന്‍ താരം സിദ്ധാര്‍ഥ്, കേരള രാഷ്ട്രീയത്തില്‍ ചെറിയ സ്വാധീനമേ ഉണ്ടാക്കാനാവൂ എന്ന് ശശി തരൂര്‍

ചെന്നൈ: മെട്രോമാന്‍ ഇ. ശ്രീധരന്റെ ബിജെപി പ്രവേശത്തെ പരിഹസിച്ച് തെന്നിന്ത്യന്‍ സിനിമാതാരം സിദ്ധാര്‍ഥ്. ഒരു സാങ്കേതിക വിദഗ്ധനായി ഇ. ശ്രീധരന്‍ രാജ്യത്തിന് നല്‍കിയ സംഭാവനകളുടെ ആരാധകനാണ് താനെന്നും കേരളത്തിന്റെ മുഖ്യമന്ത്രിയാകാന്‍ ഒരു 10-15 വര്‍ഷം കൂടി കാത്തിരിക്കാമെന്നും ഇപ്പോള്‍ വെറും 88 വയസ്സല്ലേ ആയിട്ടുള്ളൂ എന്നുമാണ് സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്തത്.

എന്‍ജിനീയറിങ് വിദഗ്ധന്‍ ഇ ശ്രീധരന് കേരള രാഷ്ട്രീയത്തില്‍ വളരെ ചെറിയ സ്വാധീനം മാത്രമേ ഉണ്ടാക്കാന്‍ സാധിക്കൂവെന്ന് ശശി തരൂര്‍ എംപി. ചില സീറ്റുകളില്‍ മാത്രമാണ് ബിജെപി എതിരാളികളാകുകയെന്നും കേരള രാഷ്ട്രീയത്തില്‍ ബിജെപി വലിയ വെല്ലുവിളിയല്ലെന്നും തരൂര്‍ പറഞ്ഞു. ഇ ശ്രീധരന്‍ 88-ാം വയസ്സില്‍ രാഷ്ട്രീയത്തില്‍ എത്തുന്നതിനെക്കുറിച്ച് എന്ത് പറയാനാണെന്നും തരൂര്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് എന്‍ജിനീയറിങ് വിദഗ്ധനായ ഇ ശ്രീധരന്‍ ബിജെപിയില്‍ ചേര്‍ന്നത്. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്നും ബിജെപി അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രിയാകാന്‍ തയ്യാറാണെന്നും ശ്രീധരന്‍ പറഞ്ഞിരുന്നു. മുഖ്യമന്ത്രി പദവി ഉള്‍പ്പെടെ ഏതുപദവിയും വഹിക്കാന്‍ ഇ ശ്രീധരന്‍ യോഗ്യനാണെന്നും അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നവര്‍ ഏറെയാണെന്നും ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ സുരേന്ദ്രനും വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇ ശ്രീധരന്റെ ബി ജെ പി പ്രവേശത്തെ കുറിച്ച് പരസ്യമായി അഭിപ്രായം അറിയിച്ച് പ്രമുഖര്‍ രംഗത്തെത്തുന്നത്.