Agriculture

Entertainment

October 22, 2021

BHARATH NEWS

Latest News and Stories

രാഹുൽ വയനാട്ടിൽ ട്രാക്ടർ റാലി നടത്തി

വയനാട്ടില്‍ രാഹുല്‍ ഗാന്ധി എംപിയുടെ നേതൃത്വത്തില്‍ ട്രാക്ടര്‍ റാലി നടന്നു. നൂറിലധികം പ്രവര്‍ത്തകരാണ് ട്രാക്ടര്‍ റാലിയില്‍ പങ്കെടുത്തത്. കനത്ത സുരക്ഷാ ക്രമീകരണങ്ങള്‍ക്കിടെയായിരുന്നു റാലി നടന്നത്. രാജ്യത്ത് കര്‍ഷക പ്രക്ഷോഭം ശക്തമാകുമ്ബോള്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് റാലി നടത്തുന്നത്.

റാലിയ്ക്ക് ശേഷം രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു സംസാരിച്ചു. ബഫര്‍ സോണ്‍ അടക്കമുള്ള കാര്യങ്ങളും ഇക്കാര്യത്തില്‍ പാര്‍ലമെന്റില്‍ ഉന്നയിച്ചതായും രാഹുൽ പറഞ്ഞു.ഇന്ത്യയിലെ കര്‍ഷകരുടെ ബുദ്ധിമുട്ടുകള്‍ ലോകമെമ്ബാടുമുള്ളവര്‍ കാണുന്നുണ്ടെന്നും പക്ഷേ കേന്ദ്ര സര്‍ക്കാര്‍ മാത്രം കര്‍ഷകരുടെ വേദന മനസിലാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ ഉപജീവന മാര്‍ഗമായ കൃഷിയെ അവരില്‍നിന്നു തട്ടിയെടുത്ത് തന്റെ രണ്ടു സുഹൃത്തുക്കള്‍ക്കു സൗജന്യമായി നല്‍കാനാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമം. കാര്‍ഷിക നിയമങ്ങള്‍ നടപ്പിലായാല്‍ വന്‍കിട വ്യവസായികള്‍ തീരുമാനിക്കുന്ന ചുളുവിലയ്ക്ക് കാര്‍ഷികോല്‍പന്നങ്ങള്‍ വില്‍ക്കേണ്ട ഗതികേടാവുമെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷക പ്രതിഷേധത്തിന് പിന്തുണയര്‍പ്പിച്ച്‌ വയനാട്ടില്‍ നടത്തിയ ട്രാക്ടര്‍ റാലിക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.