ആലപ്പുഴ: കൃഷ്ണപുരം കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനത്തില്‍ നിന്നും തെങ്ങിന്‍ തൈകളുടെ വിതരണത്തിനായുള്ള രജിസ്ട്രേഷന്‍ മാര്‍ച്ച് ഒന്നു മുതല്‍ അഞ്ചു വരെ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് മൂന്നുവരെ നടത്തും. താല്‍പര്യമുള്ള കര്‍ഷകര്‍ 0479-2444678 എന്ന നമ്പറില്‍ വിളിച്ച് തൈകള്‍ ബുക്ക് ചെയ്യണം. കര്‍ഷകര്‍ നേരിട്ടെത്തിയുള്ള ബുക്കിങ്ങോ സി.പി.സി.ആര്‍.ഐയുടെ മറ്റു നമ്പറുകളില്‍ നിന്നോ ബുക്കിങ് സ്വീകരിക്കില്ല.
റേഷന്‍ കാര്‍ഡ് പ്രകാരമുള്ള ഒരു ബുക്കിങ്ങിനു അഞ്ച് തൈകള്‍ വീതം 1500 പേരില്‍ നിന്നാണ് ബുക്കിങ് സ്വീകരിക്കുക. തൈ വിതരണം നടത്തുമ്പോള്‍ മാത്രമേ സ്ഥാപനത്തില്‍ തുക അടക്കേണ്ടതുള്ളൂ. ചാവക്കാട് കുറിയ പച്ച, ചാവക്കാട് കുറിയ ഓറഞ്ച്, സങ്കരയിനം തൈകള്‍, പശ്ചിമതീര നെടിയ നാടന്‍ ഇനം എന്നീ തൈകളാണ് വിതരണം ചെയ്യുക.