Agriculture

Entertainment

October 22, 2021

BHARATH NEWS

Latest News and Stories

ലാവലിന്‍ കേസ് വീണ്ടും മാറ്റി; കേസ് ഇതുവരെ മാറ്റിവെച്ചത് 26 തവണ

ന്യൂഡല്‍ഹി: ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റിവെച്ചു. ഏപ്രില്‍ ആറിലേക്ക് ആണ് മാറ്റിവെച്ചത്. ഇതുവരെ 26 തവണയാണ് ലാവലിന്‍ കേസ് മാറ്റിവെച്ചത്.

കേസ് പരിഗണിക്കുന്നത് മാറ്റി വയ്ക്കണമെന്ന് സി ബി ഐ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് മാറ്റിവെച്ചത്. സോളിസിറ്റര്‍ ജനറലിന് എത്താന്‍ സാധിക്കാത്തതാണ് കേസ് മാറ്റിവയ്ക്കാന്‍ കാരണമെന്നാണ് സൂചന.

കേസ് മാറ്റി വെച്ചതില്‍ ദുരൂഹതയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കേസ് നീട്ടിക്കൊണ്ടു പോകുന്നത് സി പി എം-ബി ജെ പി അവിശുദ്ധ കൂട്ടുകെട്ടിന്റെ തെളിവാണെന്നും ചെന്നിത്തല പറഞ്ഞു.