Agriculture

Entertainment

October 18, 2021

BHARATH NEWS

Latest News and Stories

ഗുജറാത്ത് മുൻസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ സംപൂർണ്ണ ആധിപത്യവുമായി ബിജെപി

ഗാന്ധിനഗർ .ഗുജറാത്തിലെ ആറ്​ മുനിസിപ്പല്‍ കോര്‍പറേഷനിലേക്ക്​ നടന്ന തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക്​ വൻ മുന്നേറ്റം. ,ആറ്​ മുനിസിപ്പല്‍ കോര്‍പറേഷനുകളിലെ 576 സീറ്റുകളിലേക്കാണ്​ മത്സരം. വോ​ട്ടെണ്ണല്‍ പുരോഗമിക്കു​മ്പോൾ 450 സീറ്റുകള്‍ നേടി ബി.ജെ.പി ലീഡ്​ ചെയ്യുകയാണ്​. 58 സീറ്റുകള്‍ മാത്രമാണ്​ കോണ്‍​ഗ്രസിന്​ നേടാനായത്​. എ എ പി ക്ക് 27 സീറ്റ് നേടാൻ കഴിഞ്ഞിട്ടുണ്ട്.

അഹ്​മദാബാദ്​ കോര്‍​പറേഷനില്‍ ബി.ജെ.പി 101 സീറ്റുകളിലും കോണ്‍​ഗ്രസ്​ 15 സീറ്റുകളിലുമാണ്​ ലീഡ്​ ചെയ്യുന്നത്​. സൂറത്തില്‍ ബി.ജെ.പിക്ക്​ 93 സീറ്റിൽ ലീഡുണ്ട്. കോണ്‍ഗ്രസ്​​ ഇവിടെ കാര്യമായ ചലനം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. വഡോദരയില്‍ ബി.ജെ.പി 69 സീറ്റുകളിലും കോണ്‍ഗ്രസ്​ ഏഴ് സീറ്റുകളിലും ലീഡ്​ ചെയ്യുന്നുണ്ട്​. രാജ്​കോട്ടില്‍ 68 സീറ്റുകളില്‍ ഏകപക്ഷീയമായാണ്​ ബി.ജെ.പിയുടെ മുന്നേറ്റം.