Agriculture

Entertainment

October 18, 2021

BHARATH NEWS

Latest News and Stories

പി എസ് സി ഉദ്യോഗാര്‍ത്ഥികളുടെ സമര പന്തലില്‍ നേരിട്ടെത്തി രാഹുല്‍ഗാന്ധി

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്യുന്ന പി.എസ്.സി ഉദ്യോഗാര്‍ത്ഥികളെ സന്ദര്‍ശിക്കാന്‍ രാഹുല്‍ ഗാന്ധി സമരപ്പന്തലിലെത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യകേരള യാത്രയുടെ ഔദ്യോഗിക സമാപന ചടങ്ങില്‍ പങ്കെടുത്തതിന് പിന്നാലെയാണ് രാഹുല്‍ സമരപ്പന്തലില്‍ എത്തിയത്.

അപ്രതീക്ഷിതമായിട്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം. നേരത്തെ രാഹുല്‍ സന്ദര്‍ശനം നടത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും സുരക്ഷ പരിഗണിച്ച് ഇത് ഒഴിവാക്കുമെന്നായിരുന്നു വാര്‍ത്തകള്‍. എന്നാല്‍, അവസാന നിമിഷം അദ്ദേഹം സന്ദര്‍ശനം നടത്തുകയായിരുന്നു.

സി പി ഒ റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാര്‍ത്ഥികളുമായും മറ്റ് സമരക്കാരുമായും രാഹുല്‍ ഗാന്ധി സംസാരിച്ചു. ഉമ്മന്‍ ചാണ്ടി, ഷാഫി പമ്പില്‍, ശശി തരൂര്‍ അടക്കമുള്ള നേതാക്കളും രാഹുല്‍ ഗാന്ധിക്ക് ഒപ്പമുണ്ടായിരുന്നു.