Agriculture

Entertainment

October 18, 2021

BHARATH NEWS

Latest News and Stories

കേരളത്തിൽ നിന്നും എത്തുന്നവർക്ക് നിയന്ത്രണം ഏർപ്പെടുത്തി തമിഴ്നാടും

കേരളത്തില്‍ നിന്ന് എത്തുന്നവര്‍ക്ക് കൂടുതൽ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു.കർണ്ണാടകക്ക് പുറകെ തമിഴ്നാടും പശ്ചിമബംഗാളും നിയന്ത്രണം ഏര്‍പ്പെടുത്താൻ തീരുമാനിച്ചു. നേരത്തെ മഹാരാഷ്ട്രയും ഡല്‍ഹിയും കേരളത്തില്‍ നിന്ന് വരുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധന നിര്‍ബന്ധമാക്കിയിരുന്നു.

കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്കാണ് തമിഴ്നാട് ഏഴ് ദിവസത്തെ നിര്‍ബന്ധിത ഹോംക്വാറന്റീന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ ഏഴ് ദിവസം സ്വയം നിരീക്ഷണത്തിലും കഴിയണം. മറ്റുള്ള സംസ്ഥാനങ്ങളില്‍ നിന്ന് വരുന്നവര്‍ 14 ദിവസം സ്വയം നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ മതി. രോഗലക്ഷണങ്ങള്‍ കാണുന്നവര്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും തമിഴ്നാട് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.