Agriculture

Entertainment

October 26, 2021

BHARATH NEWS

Latest News and Stories

കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ വൻ സ്ഫോടശേഖരം പിടിച്ചെടുത്തു

കോ​ഴി​ക്കോ​ട്: ട്രെയിനില്‍ നിന്ന് വ​ന്‍ സ്ഫോ​ട​ക ശേ​ഖ​രം പി​ടി​കൂ​ടി. ട്രെയിന്‍ കോഴിക്കോട് എത്തിയപ്പോഴാണ് സ്ഫോ​ട​ക വ​സ്തു​ക്ക​ള്‍ ക​ണ്ടെ​ത്തി​യ​ത്. ചെ​ന്നൈ എ​ക്സ്പ്ര​സി​ല്‍ നിന്നാണ് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. ഇന്ന് പു​ല​ര്‍​ച്ചെ ആണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് ഒരു യാത്രക്കാരിയെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

യാത്രക്കാരിയെ ചോദ്യം ചെയ്ത് വരികയാണ്. തലശേരിയിലേക്കുള്ള ടിക്കറ്റ് ആണ് ഇവരുടെ കൈയില്‍ ഉണ്ടായിരുന്നത്. ട്രെ​യി​നി​ലെ സീ​റ്റി​ന​ടി​യി​ല്‍ ബാഗില്‍ ഒളിപ്പിച്ച നിലയിലാണ് സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയത്. തെരച്ചില്‍ നടത്തിയത് പാലക്കാട് നിന്നുള്ള റെ​യി​ല്‍​വെ സു​ര​ക്ഷാ സേ​ന​യാ​ണ്.117 ജലാറ്റിന്‍ സ്റ്റിക്, 350 ഡിറ്റനേറ്റര്‍ എന്നിവയാണ് പിടികൂടിയത്.