Agriculture

Entertainment

October 18, 2021

BHARATH NEWS

Latest News and Stories

യുഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടിക അടുത്തയാഴ്ച പുറത്തിറക്കും, ചാണ്ടി ഉമ്മന്‍ സ്ഥാനാര്‍ത്ഥിയാകില്ല: ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: യു ഡി എഫ് സ്ഥാനാര്‍ത്ഥി പട്ടിക അടുത്തയാഴ്ച പുറത്തിറക്കുമെന്ന് ഉമ്മന്‍ചാണ്ടി. യുഡിഎഫ് സീറ്റ് വിഭജനം അന്തിമഘട്ടത്തിലെത്തിയെന്നും മകന്‍ ചാണ്ടി ഉമ്മന്‍ സ്ഥാനാര്‍ത്ഥിയാകില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

മാണി സി കാപ്പന്റെ കാര്യത്തില്‍ നിലപാട് സ്വീകരിക്കേണ്ടത് യുഡിഎഫാണ്. ജോസഫ് പക്ഷത്തിന് സീറ്റ് നല്‍കുന്ന കാര്യത്തിലും യുഡിഎഫ് തീരുമാനമെടുക്കും. സാഹചര്യം മനസിലാക്കി ഘടകകക്ഷികള്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകണം.

പുതുമുഖങ്ങള്‍ക്കും വനിതകള്‍ക്കും സ്ഥാനാര്‍ത്ഥി പ്രാതിനിധ്യമുണ്ടാകും. യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ച ശേഷം മുഖ്യമന്ത്രിയെ തീരുമാനിക്കും. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം പതിനാല് ജില്ലകളിലും വ്യക്തമായ വിലയിരുത്തലുകള്‍ നടത്തി. യുഡിഎഫ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്. വിജയം സുനിശ്ചിതമാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.