Agriculture

Entertainment

October 18, 2021

BHARATH NEWS

Latest News and Stories

കുപ്രസിദ്ധ ഗുണ്ടാതലവന്‍ ആറ്റിങ്ങല്‍ അയ്യപ്പന്‍ അറസ്റ്റില്‍

ആറ്റിങ്ങല്‍: ഇരുപത് വര്‍ഷത്തിലതികമായി പോലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന ബിജു എന്ന ആറ്റിങ്ങല്‍ അയ്യപ്പനെ (വയസ്സ് 50) തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സംഘം പിടികൂടി. കോട്ടയം പൊന്‍കുന്നത്തുള്ള ഒളിസങ്കേതത്തില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. കൊലപാതകം, വധശ്രമം, മോഷണം അടക്കം ഒട്ടനവധി ക്രിമിനല്‍ കേസ്സുകളില്‍ പ്രതിയായ ഇയാളെ പോലീസ് ഇയാളെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു.

തമിഴ്‌നാട്ടിലെ മേല്‍വിലാസം ഉപയോഗിച്ച് കരസ്ഥമാക്കിയ പാസ്സ്‌പോര്‍ട്ട് ഉപയോഗിച്ച് ഇയാള്‍ ഇടക്ക് വിദേശത്തേക്ക് കടന്നിരുന്നു. നേപ്പാള്‍, ന്യൂഡെല്‍ഹി, മുംബൈ എയര്‍പോര്‍ട്ടുകള്‍ വഴി രഹസ്യമായി ഇയാള്‍ നാട്ടില്‍ വന്ന് പോയിരുന്നുവെങ്കിലും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. ബാംഗ്ലൂരിലും തമിഴ്‌നാട്ടിലും രഹസ്യമായി വസ്തുവും വീടും വാങ്ങി മാറി മാറി ഒളിവില്‍ താമസിച്ചിരുന്നു. വിദേശത്ത് ആയിരുന്നപ്പോഴും നാട്ടിലുള്ള സംഘത്തെ ഉപയോഗിച്ച് ഇയാള്‍ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നതായും വിവരം ലഭിച്ചിരുന്നു.

കടയ്ക്കാവൂര്‍, കൊല്ലമ്പുഴയില്‍ മണിക്കുട്ടന്‍ എന്നയാളെ സംഘം ചേര്‍ന്ന് വെട്ടികൊലപ്പെടുത്തിയ കേസ്സിലും തിരുവനന്തപുരം അമ്പലത്തറ കല്ലുമൂട്ടില്‍ വെച്ച് അബ്ദുള്‍ ജബ്ബാറിനെ വെട്ടികൊലപ്പെടുത്തിയ കേസ്സിലും പ്രധാന പ്രതിയാണ് ഇയാള്‍. കൂടാതെ, ആറ്റിങ്ങല്‍, കടയ്ക്കാവൂര്‍, ചിറയിന്‍കീഴ്, വര്‍ക്കല, തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, മ്യൂസിയം, പൂജപ്പുര, തിരുവല്ലം പോലീസ് സ്‌റ്റേഷന്‍ പരിധികളിലെ വധശ്രമ കേസ്സുകളടക്കം നിരവധി കേസിലും ഇയാള്‍ പിടികിട്ടാപുള്ളിയാണ്.

തിരുവനന്തപുരം റൂറല്‍ ജില്ലാപോലീസ് പി.കെ മധുവിന്റെ നേതൃത്തില്‍ ഉള്ള സംഘം കഴിഞ്ഞ മൂന്നാഴ്ചയായി നടത്തിയ വിദഗ്ദമായ നീക്കത്തിലൂടെയാണ് ഇയാളെ സാഹസികമായി പിടികൂടിയത്. ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി ബി. ഗോപകുമാര്‍, എസ് എച്ച് ഒ റ്റി. രാജേഷ്‌കുമാര്‍ സബ് ഇന്‍സ്‌പെക്ടര്‍ ജ്യോതിഷ് ചിറവൂര്‍ പ്രത്യേക സംഘത്തിലെ സബ്ബ് ഇന്‍സ്‌പെക്ടര്‍ എം. ഫിറോസ്ഖാന്‍, ബിജു. എ.എച്ച്, എ.എസ്.ഐ മാരായ ബി. ദിലീപ്, ആര്‍. ബിജുകുമാര്‍, സി.പി.ഒ സുധീര്‍, സുനില്‍രാജ്, അനൂപ് എന്നിവരുടെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് ഇയാളെ പിടികൂടിയത്.