Agriculture

Entertainment

January 31, 2023

BHARATH NEWS

Latest News and Stories

ഇന്ന് വാഹന പണിമുടക്ക്: ബസ്സുകള്‍ നിരത്തിലിറങ്ങില്ല, പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം: ഇന്ന് സംസ്ഥാന വ്യാപകമായി സംയുക്ത മോട്ടോര്‍ വാഹന പണിമുടക്ക്. കെ എസ് ആര്‍ ടി സിയും സ്വകാര്യ ബസ്സുകളും നിരത്തിലിറങ്ങില്ല. ഓട്ടോ ടാക്‌സി സര്‍വീസുകളും മുടങ്ങുമെന്ന് സമരസമിതി അറിയിച്ചു.

പണിമുടക്കിനെ തുടര്‍ന്ന് ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷകള്‍ ഉള്‍പ്പെടെയാണ് മാറ്റിയത്. എട്ടാം തീയതിലേക്കാണ് പരീക്ഷ മാറ്റിയത്. എം ജി സര്‍വകലാശാലയും ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.