തിരുവനന്തപുരം: പ്രതിസന്ധി നേരിടുന്ന ബാലരാപുരം കൈത്തറി സംരംഭകര്‍ക്ക് തുണയായി സെന്റര്‍ ഫോര്‍ ഇന്നവേഷന്‍ ഇന്‍ സയന്‍സ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍ (സിസ്സ). കോവിഡ് പ്രതിസന്ധി കാരണം ദുരിതത്തിലായ ബാലരാമപുരത്തെ കൈത്തറി സംരംഭകരെ സഹായിക്കാനായി നബാര്‍ഡിന്റെ സഹകരണത്തോടെ ട്രിവാന്‍ഡ്രം ക്ലബില്‍ സിസ്സ സംഘടിപ്പിച്ച ബാലരാമപുരം കൈത്തറി പ്രദര്‍ശന വിപണന മേള ആരംഭിച്ചു.
ബാലരാമപുരം കൈത്തറി ഉല്‍പ്പന്നങ്ങളുടെ 80 ശതമാനം വിപണി ഓണക്കാലവും സ്കൂള്‍ യൂണിഫോമിലെ വില്‍പ്പനയുമാണ്. എല്ലാവര്‍ഷവും ഓണക്കച്ചവടത്തിന് വേണ്ടിയും സ്കൂള്‍ യൂണിഫോമുകള്‍ നല്‍കുന്നതിന് വേണ്ടിയും ഫെബ്രുവരി മാസത്തില്‍ തന്നെ കച്ചവടക്കാര്‍ തയ്യാറായിരിക്കും. എന്നാല്‍ കഴിഞ്ഞ വര്‍ഷം കോവിഡ് കാരണം അതീവ പ്രതിസന്ധിയിലായവരെ സഹായിക്കുന്നതിന് വേണ്ടിയാണ് സിസ്സയുടെ നേതൃത്വത്തില്‍ ഇത്തരത്തിലൊരു പരിപാടി സംഘടിപ്പിക്കുന്നത്.
അടുത്തിടെ നടത്തിയ സര്‍വ്വെയില്‍ കോടിക്കണക്കിന് രൂപയുടെ ഉല്‍പ്പന്നങ്ങളാണ് ബാലരാമപുരത്ത് വ്യവസായികളുടെ കൈകളില്‍ കെട്ടി കിടക്കുന്നത്. അതിന് വിപണി ഒരുക്കുക എന്നതും മേളയുടെ ലക്ഷ്യമാണ്. ഇടനിലക്കാരില്ലാതെ കുറഞ്ഞ വിലയില്‍ നെയ്ത്തുകാരില്‍ നിന്നും നേരിട്ട് ഉല്‍പ്പന്നങ്ങള്‍ വാങ്ങാനുള്ള സൗകര്യമാണ് ഇവിടെയുള്ളത്. കോവിഡ് സമയത്ത് വിപണനം ഇല്ലാതിരുന്നിട്ടും ഉല്‍പ്പാദനം നിര്‍ത്തിവെയ്ക്കാന്‍ നെയ്ത്തുകാര്‍ തയ്യാറായിട്ടില്ല. അതിനാല്‍ അവരെ കൂടുതല്‍ പ്രതിസന്ധിയിലാക്കാതിരിക്കാനാണ് ഇത്തരത്തിലുള്ള മേളകള്‍ സംഘടിപ്പിക്കുന്നത്.
അവഗണിക്കപ്പെട്ടിരുന്ന പരമ്പരാഗത വ്യവസായങ്ങള്‍ക്ക് പുത്തന്‍ ഉണര്‍വേകാന്‍ സിസ്സ സംഘടിപ്പിച്ച പരിപാടികള്‍ വിജയം കണ്ടിട്ടുള്ളത് കാരണം ഇത്തരം ഒരു പദ്ധതിയെ വളരെ പ്രതീക്ഷയോടെയാണ് ബാലരാമപുരത്തെ കൈത്തറി വ്യവസായികള്‍ നോക്കി കാണുന്നത്. ബാലരാമപുരം കൈത്തറി വ്യവസായത്തെ ലോകോത്തര ഉല്‍പ്പന്നമായി മാറ്റാനുള്ള പദ്ധതികളാണ് സിസ്സയുടെ നേതൃത്വത്തില്‍ തയ്യാറാക്കുന്നത്. സംസ്ഥാനത്ത് മറ്റിടങ്ങളില്‍ ഉള്ള കൈത്തറി വ്യവസായം പവര്‍ലൂമിലേക്ക് മാറിയപ്പോഴും പാരമ്പര്യ ശൈലി മുറുകെ പിടിച്ച് കൊണ്ട് പോകുന്നത് ബാലരാമപുരത്ത് മാത്രമാണ്. അതിനാല്‍ ഇവിടത്തെ തൊഴിലാളികള്‍ക്ക് സാമൂഹികമായി സുരക്ഷ നല്‍കേണ്ടതിന്റെ ആവശ്യവും സിസ്സ പരിഗണിക്കുന്നുണ്ട്.
കേരളത്തിന്റെ തനിമ വിളിച്ചോതുന്ന ബാലരാമപുരം കൈത്തറി വസ്ത്രങ്ങള്‍ അണിഞ്ഞുള്ള ഫാഷന്‍ ഷോയും മേളയുടെ ഭാഗമായി നടന്നു. ഫാഷന്‍ രംഗത്ത് എന്നും ആധുനികതമാത്രം വിളിച്ചോതുന്ന യുവതലമുറയെ ആകര്‍ഷിക്കാന്‍ വേണ്ടിയാണ് കൈത്തറി വസ്ത്രങ്ങളില്‍ ഫാഷന്‍ ഷോ സംഘടിപ്പിച്ചതെന്ന് കൈത്തറി പ്രമോഷന് വേണ്ടി പ്രവര്‍ത്തിക്കുന്ന വിവേഴ്സ് വില്ലേജിന്റെ ഫൗണ്ടര്‍ ശോഭാ വിശ്വനാഥ് പറഞ്ഞു. യുവാക്കളും പുതുതലമുറയും കൈത്തറി വസ്ത്രങ്ങള്‍ കൂടുതല്‍ ശീലമാക്കണം. എങ്കിലേ അന്യം നിന്നു പോയേക്കാവുന്ന ഇത്തരം പരമ്പരാഗത വ്യവസായങ്ങളെ നിലനിര്‍ത്താനാകുകയുള്ളൂ. പുതുതലമുറയ്ക്ക് ഇത്തരം വസ്ത്രങ്ങള്‍ കൂടുതല്‍ അനുയോജ്യമാകുകയും ചെയ്യുമെന്നും ശോഭ പറഞ്ഞു.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സ്കാനിംഗ് മെഷീനുകൾ 24 മണിക്കൂറും പ്രവർത്തിക്കാൻ നിർദ്ദേശം
ദേശീയപാതാ വികസനത്തിന് 21,583 കോടി രൂപ നഷ്ടപരിഹാരം നൽകി: മന്ത്രി മുഹമ്മദ് റിയാസ്
ഗ്രാമീണ മേഖലകളിൽ മികച്ച റോഡ് ഗതാഗതം ഉറപ്പാക്കും: മന്ത്രി പി. എ മുഹമ്മദ് റിയാസ്
ഒന്നര വർഷത്തിനുള്ളിൽ തിരുവനന്തപുരം സമ്പൂർണ ഇ- ജില്ലയാകും; മന്ത്രി കെ. രാജന്
തിരുവല്ലം ക്ഷേത്ര വികസനത്തിനായി ഏകോപന സമിതി രൂപീകരിക്കും
ശംഖുംമുഖം എയർപോർട്ട് റോഡ് സഞ്ചാരത്തിനായി തുറക്കുന്നു
ബജറ്റിൽ മനം നിറഞ്ഞ് തലസ്ഥാനം
കേരളം ഇന്ത്യയിലെ ആദ്യ കാര്‍ബണ്‍ ന്യൂട്രല്‍ കൃഷി നടപ്പാക്കുന്ന സംസ്ഥാനമാകും: മന്ത്രി പി.പ്രസാദ്
ഗവണ്മെന്റ് പ്ളീഡര്‍ നിയമനം; പാനല്‍ തയ്യാറാക്കുന്നു
റവന്യൂ വകുപ്പിനെ ജനാധിപത്യവത്കരിക്കും: മന്ത്രി കെ.രാജന്
കോവിഡ് രൂക്ഷം: പൊതുസമ്മേളനം ഉപേക്ഷിച്ച് സിപിഎം
ആറ്റുകാല്‍ പൊങ്കാല; അവലോകന യോഗം