തൃശ്ശൂര്‍: കൊടുങ്ങല്ലൂര്‍ ഭരണിയുമായി ബന്ധപ്പെട്ട ആചാരാനുഷ്ഠാനങ്ങള്‍ നടത്താമെന്ന് ജില്ലാ കലക്ടര്‍ എസ് ഷാനവാസ്. കോവിഡ് സാഹചര്യത്താല്‍ വ്യാപന തോത് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ഭക്തര്‍ക്ക് നിയന്ത്രണം ഉണ്ടായിരിക്കും. കലക്ടറേറ്റ് ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ ഭക്തരുടെ പ്രവേശനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മറ്റ് ജില്ലകളിലെ കലക്ടര്‍മാരുടെയും പൊലീസ് മേധാവികളുടെയും യോഗം ചേരുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
നിയന്ത്രണത്തിന്റെ ഭാഗമായി മാര്‍ച്ച് 7 മുതല്‍ 17 വരെയുള്ള ദിവസങ്ങളില്‍ വടക്കന്‍ ജില്ലകളില്‍ നിന്നും സമീപ ജില്ലകളില്‍ നിന്നുമുള്ള ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കില്ല. പാലക്കാട് തമിഴ്നാട് അതിര്‍ത്തിയിലും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. കൊടുങ്ങല്ലൂര്‍ ഭരണിയോട് അനുബന്ധിച്ച് നടത്തുന്ന കോഴിക്കല്ല് മൂടല്‍, അശ്വതികാവ് തീണ്ടല് തുടങ്ങിയ ചടങ്ങുകള്‍ വടകര പ്രദേശത്തെ തച്ചോളി വീട്ടുകാര്‍, കൊടുങ്ങല്ലൂര്‍ പ്രദേശത്തെ ഭഗവതി വീട്ടുകാര്‍, കൊടുങ്ങല്ലൂര്‍ പാലക്കവേലന്‍ തുടങ്ങിയവരുടെ മേല്‍നോട്ടത്തില്‍ നടത്തും.
പ്രദേശവാസികള്‍ കൂടാന്‍ സാധ്യതയുള്ളതിനാല്‍ ക്ഷേത്ര പരിസരത്ത് സ്റ്റാളുകള്‍ എക്സിബിഷന് തുടങ്ങിയവ അനുവദിക്കില്ല. മാര്‍ച്ച് 7 മുതല്‍ 17 വരെയുള്ള ദിവസങ്ങളില്‍ ഗുരുവായൂര്‍, കൊടുങ്ങല്ലൂര്‍ എന്നിവിടങ്ങളിലായി ലോഡ്ജുകളില്‍ ഭക്തജനങ്ങള്‍ക്ക് മുറികള്‍ അനുവദിക്കുകയില്ല. ഭരണിക്കായി മുന്‍കൂട്ടി ബുക്ക് ചെയ്ത വാഹനങ്ങളുടെ ബുക്കിംഗ് റദ്ദാക്കും. ജില്ലാ അതിര്‍ത്തികളില്‍ പൊലീസിന്റെ മേല്‍നോട്ടത്തില്‍ വാഹനഗതാഗത പരിശോധനകള്‍ നടത്തുകയും ഭരണി ഉത്സവത്തിനുള്ള പ്രവേശനം തടഞ്ഞ് വാഹനം തിരിച്ച് വിടുകയും ചെയ്യും. റെയില്‍വേ സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ചും പരിശോധന നടത്തും. നിയമനടപടികള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ അറിയിച്ചു.
ആരോഗ്യ വകുപ്പിന്റെ മേല്‍നോട്ടത്തില്‍ ക്ഷേത്രവുമായി നേരിട്ട് ബന്ധപ്പെടുന്നവര്‍ക്കും ക്ഷേത്ര ഭാരവാഹികള്‍ക്കും ആര് ടി പി സി ആര് ടെസ്റ്റുകള്‍ നടത്തും. തുടര്‍ന്ന് രോഗം സ്ഥിരീകരിക്കുന്നവരെ ഭാരവാഹിത്വത്തില്‍ നിന്നും ഒഴിവാക്കും.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ നവരാത്രി ആഘോഷം: രഥോത്സവം നടത്തി.
രാമായണശീലുകളുടെ പുണ്യവുമായി രാമായണമാസാചരണത്തിന് ഇന്ന് തുടക്കം
ബലിപെരുന്നാൾ ബുധനാഴ്ച
സംസ്ഥാനത്ത് നാളെ മുതല്‍ റംസാന് വ്രതാരംഭം
ശിവരാത്രി നാളിലെ ഭസ്മ നിര്‍മ്മാണം
വെള്ളായണി ക്ഷേത്രത്തിലെ പൊങ്കാല കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തും
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് തത്വകലശം, നാളെ ബ്രഹ്മകലശം, ഉത്സവം കൊടിയേറ്റ് 24 ന്
ശ്രീരാമ ക്ഷേത്ര നിർമ്മാണത്തിന് എൻഎസ്എസ് ഏഴ് ലക്ഷം നൽകി
വിഷ്ണു ഗായത്രി
ഗണേശ ഗായത്രി
ഗുരുവായൂര്‍ ഏകാദശി വിളക്ക് ആരംഭിച്ചു: ഇക്കുറി ചടങ്ങുകള്‍ മാത്രം, ഏകാദശി നവംബര്‍ 25 ന്
നവരാത്രി: ഇനി ഒന്‍പത് നാള് ദേവീ ഉപാസനയുടെ പുണ്യകാലം