ആലപ്പുഴ : നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് യോഗങ്ങള്‍ ചേരാനുള്ള പ്രത്യേക സ്ഥലങ്ങള്‍ അനുവദിച്ചു നല്‍കും. ജില്ലയിലെ ഒമ്പത് നിയോജക മണ്ഡലങ്ങളിലുമായി നിയോഗിച്ചിട്ടുള്ള തിരഞ്ഞെടുപ്പ് റിട്ടേണിങ് ഉദ്യോഗസ്ഥരുടെ അനുമതിയോടെയാകും ഇങ്ങനെ സ്ഥലങ്ങള്‍ അനുവദിക്കുക. ഇതിനായി ഓരോ നിയോജക മണ്ഡലത്തിലും സ്ഥലങ്ങള്‍ കണ്ടെത്തി നല്കാന് റിട്ടേണിങ് ഓഫീസര്‍മാര്‍ക്ക് ജില്ല തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൂടിയായ ജില്ല കളക്ടര്‍ എ അലക്സാണ്ടര്‍ നിര്‍ദേശം നല്കി. കളക്ടറേറ്റില്‍ ചേര്‍ന്ന റിട്ടണിങ് ഉദ്യോഗസ്ഥരുടെയും അസിസ്റ്റന്റ് റിറ്റേണിങ് ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം.
അതാത് നിയോജക മണ്ഡലങ്ങളില്‍ തിരഞ്ഞെടുത്തിട്ടുള്ള സ്ട്രോങ്ങ് റൂമുകളുടെ സജ്ജീകരണങ്ങള്‍, ബൂത്ത് മാനേജ്മെന്റ് പ്ലാന്‍ എന്നിവ വേഗത്തില്‍ തീര്‍ക്കാനും ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. കോവിഡ് പശ്ചാത്തലത്തില്‍ ബൂത്തുകളില്‍ തിരഞ്ഞെടുപ്പ് ദിവസം മൂന്ന് പേരെ അധികമായി നിയോഗിക്കും. വോട്ടര്‍മാരെ തെര്‍മല്‍ സ്കാനര്‍ ഉപയോഗിച്ച് പരിശോധിക്കുന്നതിനായി രണ്ട് പേര്, വോട്ടര്‍മാരുടെ ക്യൂ നിയന്ത്രിക്കുന്നതിനായി ഒരാള്‍ എന്നിങ്ങനെയാണ് നിയമിക്കേണ്ടത്.
അംഗന്‍വാടി അധ്യാപകര്‍, ആശാ പ്രവര്‍ത്തകര്‍ അല്ലെങ്കില്‍ വോളണ്ടിയര്‍മാര്‍ എന്നിവരെയാണ് ഇതിനായി നിയോഗിക്കുക. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലന ക്ലാസ്സ് സമയ ബന്ധിതമായി സംഘടിപ്പിക്കുവാനും കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
നെഹ്റു ട്രോഫി വള്ളം കളി നടത്തുന്നത് പരിഗണനയില്‍
മത്സ്യ ബന്ധന വള്ളം മറിഞ്ഞ് നാല് പേര് മരിച്ചു
ഛർദ്ദി; 40 പേർ ചികിത്സതേടി
മത്സ്യബന്ധന ഉപകരണങ്ങൾക്ക് ഇൻഷുറൻസ്; അപേക്ഷിക്കാം
അജ്ഞാതരോഗം: കുട്ടനാട്ടില്‍ രണ്ടായിരത്തോളം താറാവുകള്‍ ചത്തു
കോവിഡ് വാര്‍ഡില്‍ തെരഞ്ഞെടുപ്പ് പ്രചാരണ വീഡിയോ ചിത്രീകരണം: എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.പി. ചിത്തരഞ്ജനെതിരെ പരാതി
നടി പ്രിയങ്ക അരൂരില്‍ മത്സരിക്കും
രാജ്യത്തെ വിഭജിക്കുന്ന പ്രധാനമന്ത്രിയാണ് നരേന്ദ്രമോദിയെന്ന് രാഹുല്‍ ഗാന്ധി
പുഷ്പാര്‍ച്ചന വിവാദം: സന്ദീപ് വചസ്പതിയെ പിന്തുണച്ച് തുഷാര്‍ വെള്ളാപ്പള്ളി
സിപിഐ മുന്‍ ജില്ലാ നേതാവ് കുട്ടനാട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി
സ്ഥാനാര്‍ത്ഥി നിര്‍ണയം: എല്‍.ഡി.ഫില്‍ അസ്വാരസ്യങ്ങള്‍
ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളില്‍ നിരോധനാജ്ഞ