Agriculture

Entertainment

January 28, 2023

BHARATH NEWS

Latest News and Stories

‘നാട് നന്നാകാന്‍ യുഡിഎഫ്’; തെരഞ്ഞെടുപ്പ് പ്രചാരണവാചകം പുറത്തിറക്കി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള യുഡിഎഫിന്റെ പ്രചാരണ വാചകം പുറത്തിറക്കി. ‘നാട് നന്നാകാന്‍ യുഡിഎഫ്’ എന്നതാണ് പ്രചാരണ വാചകം. പ്രഖ്യാപിക്കുന്ന പുതിയ പദ്ധതികളോടൊപ്പം ‘വാക്ക് നല്‍കുന്നു യുഡിഎഫ്’ എന്ന വാചകം കൂടിയുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പരസ്യവാചകത്തിന്റെ പ്രകാശനം തിരുവനന്തപുരത്ത് നടന്നു.

‘സംശുദ്ധം സദ് ഭരണം’ എന്നതാണ് ലക്ഷ്യം. ‘ഐശ്വര്യ കേരളത്തിനായി വോട്ട് ചെയ്യാം യുഡിഎഫിന്’ എന്നതാണ് അഭ്യര്‍ത്ഥന. കേരളത്തില്‍ ഒരു മാറ്റം വേണം എന്നതാണ് ഉദ്ദേശിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

‘ഉറപ്പാണ് എല്‍ ഡി എഫ്’ എന്നതാണ് പുതിയ ഇടതുമുന്നണിയുടെ പരസ്യവാചകം. ഉറപ്പാണ് വികസനം, ഉറപ്പാണ് ആരോഗ്യം, ഉറപ്പാണ് ജനക്ഷേമം എന്നിങ്ങനെയാണ് ഉപ തലക്കെട്ടുകള്‍. മുഖ്യമന്ത്രിയുടെ ചിത്രത്തോടെയാണ് പരസ്യ ബോര്‍ഡുകള്‍ തയാറാക്കിയിരിക്കുന്നത്.