Agriculture

Entertainment

January 31, 2023

BHARATH NEWS

Latest News and Stories

മന്ത്രി എ.സി മൊയ്തീന്‍ കുന്നംകുളത്ത് വീണ്ടും ജനവിധി തേടും

തൃശ്ശൂര്‍: നിയമസഭാ തിരഞ്ഞെടു്പ്പില്‍ മന്ത്രി എ സി മൊയ്തീന്‍ കുന്നംകുളത്തു നിന്ന് വീണ്ടും ജനവിധി തേടും. തൃശ്ശൂര്‍ ജില്ലയില്‍ സി.പി.എം മത്സരിക്കുന്ന സീറ്റുകളിലെ സ്ഥാനാര്‍ഥികളുടെ പട്ടിക ജില്ലാ സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്യുകയാണ്. സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്റെ നേതൃത്വത്തിലാണ് യോഗം നടക്കുന്നത്.

മണല്ലൂരില്‍ മുരളി പെരുനെല്ലി, വടക്കാഞ്ചേരിയില്‍ എം.കെ.കണ്ണന്‍, സേവ്യര്‍ ചിറ്റിലപ്പിള്ളി, ഗുരുവായൂരില്‍ കെ.വി.അബ്ദുള്‍ ഖാദര്‍, ചാലക്കുടിയില്‍ ബി.ഡി.ദേവസി, ചേലക്കരയില്‍ യു.ആര്‍ പ്രദീപ്, പുതുക്കാട് സി.രവീന്ദ്രനാഥ്, ഇരിങ്ങാലക്കുടയില്‍ കെ.ആര്‍.വിജയ, യു.പി.ജോസഫ് എന്നിവരാണ് സാധ്യത പട്ടികയിലുള്ളത്. ജയസാധ്യത മാത്രമാണ് മാനദണ്ഡമാക്കുന്നത്. അതുകൊണ്ടാണ് സിറ്റിങ് എംഎല്‍എമാരെ എല്ലാവരേയും മത്സരത്തിനിറക്കുന്നത്.

രണ്ടുതവണയില്‍ കൂടുതല്‍ മത്സരിച്ചവരുടെ പേരുകള്‍ ജില്ലാ സെക്രട്ടേറിയറ്റ് നിര്‍ദേശിക്കരുതെന്ന നിര്‍ദേശമുള്ളതിനാല്‍ ബി.ഡി. ദേവസി, കെ.വി. അബ്ദുള്‍ഖാദര്‍, സി. രവീന്ദ്രനാഥ് എന്നിവരുടെ കാര്യത്തില്‍ സംസ്ഥാന കമ്മിറ്റിയാണ് അന്തിമ തീരുമാനമെടുക്കുക.