ന്യൂഡല്‍ഹി: ഇന്‍ഷുറന്‍സ് രംഗത്തെ പരാതികള്‍ സമയബന്ധിതമായും കുറഞ്ഞ ചെലവിലും നിഷ്പക്ഷമായും പരിഹരിക്കാന്‍ സാധിക്കുന്ന തരത്തില്‍ ഇന്‍ഷുറന്‍സ് ഓംബുഡ്സ്മാന് ഇന്‍ഷുറന്‍സ് ഓംബുഡ്സ്മാന് ചട്ടങ്ങള്‍ സര്‍ക്കാര്‍ ഭേദഗതി ചെയ്തു.
ഇന്‍ഷ്വര്‍ ചെയ്യുന്ന വ്യക്തികള്‍, സ്ഥാപനങ്ങള്‍, ഏജന്റുമാര്‍, ബ്രോക്കര്‍മാര്‍, മറ്റ് ഇടനിലക്കാര്‍ എന്നിവരുടെ സേവനത്തിലെ അപാകതകള്‍ സംബന്ധിച്ച തര്‍ക്കങ്ങളില്‍ ഓംബുഡ്സ്മാന് മുമ്പാകെ സമര്‍പ്പിക്കാവുന്ന പരാതികളുടെ വ്യാപ്തി നിയമ ഭേദഗതിയോടെ വര്‍ദ്ധിച്ചു.
ഇലക്ട്രോണിക് സംവിധാനങ്ങള്‍ ഉപയോഗിച്ച് പരാതികള്‍ നല്‍കുന്നതിന് നിയമഭേദഗതി പോളിസി ഉടമകളെ സഹായിക്കും. പോളിസി ഉടമകള്‍ക്ക് അവരുടെ പരാതികളുടെ തല്‍സ്ഥിതി ഓണ്‍ലൈനില്‍ അറിയാന്‍ സാധിക്കുന്ന ഒരു പരാതി പരിഹാര സംവിധാനം ഇതോടെ സംജാതമാകും. കൂടാതെ, വാദം കേള്‍ക്കുന്നതിനായി ഓംബുഡ്സ്മാന് വീഡിയോ കോണ്‍ഫറന്‍സിംഗ് ഉപയോഗിക്കാനാകും. ഏതെങ്കിലും ഒരു ഓംബുഡ്സ്മാന് തസ്തിക ഒഴിഞ്ഞുകിടക്കുകയാണെങ്കില്‍ ഈ ഒഴിവ് നികത്തുന്നതു വരെ മറ്റൊരു ഓംബുഡ്സ്മാന് അധിക ചാര്‍ജ് നല്‍കുന്നതിന് നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
ഓംബുഡ്സ്മാന് നിയമന പ്രക്രിയയുടെ സുതാര്യത ഉറപ്പുവരുത്തുന്നതിനും നിയുക്ത വ്യക്തികളുടെ സ്വതന്ത്രമായ പ്രവര്‍ത്തനം സാധ്യമാക്കുന്നതിനും നിരവധി ഭേദഗതികള്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഉപഭോക്തൃ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിലോ ഇന്‍ഷുറന്‍സ് മേഖലയിലെ ഉപഭോക്തൃ സംരക്ഷണ വിഷയങ്ങളില്‍ ഇടപെടുന്നതില്‍ മികച്ച ട്രാക്ക് റെക്കോര്ഡുള്ളതോ ആയ ഒരു വ്യക്തിയെ ഓംബുഡ്സ്മാന് തെരഞ്ഞെടുപ്പ് സമിതിയില്‍ ഉള്‍പ്പെടുത്തും.
ഔദ്യോഗിക ഗസറ്റ് വിജ്ഞാപനം https://static.pib.gov.in/WriteReadData/specificdocs/documents/2021/mar/doc20213301.pdf എന്ന ലിങ്കില്‍ ലഭ്യമാണ്:
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
രാഷ്ട്രപതി ഭവന് മുന്നിലെ ഉദ്യാനമായ മുഗള്‍ ഗാര്‍ഡന്റെ പേര് മാറ്റി.
ഈ വർഷത്തെ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു ; വയനാട്ടിലെ ചെറുവയൽ രാമൻ പുരസ്കാര നിറവിൽ .
ദിഗ് വിജയ് സിംഗിനെ തള്ളി ;സർജിക്കൽ സ്ട്രൈക്ക് വിവാദത്തിൽ നിലപാടുമായി രാഹുൽ.
ഇനി അൻഡമാൻ ദ്വീപുകൾക് പുതിയ ചരിത്രം.
വ്യാജ വാര്‍ത്തകള്‍ തടയാനുള്ള പദ്ധതികളുമായി ഐടി മന്ത്രാലയം .
യുദ്ധം രാജ്യത്തെ തകർത്തു; ഇന്ത്യയുമായി ചർച്ചക്ക് തയ്യാറെന്ന് പാക്ക് പ്രധാനമന്ത്രി.
ഉത്തരേന്ത്യയിൽ തണുപ്പ് കടുക്കുന്നു; തലസ്ഥാനത്ത് പൂജ്യത്തിനടുത്ത് .
തെറ്റു പറ്റി; ഗുലാം നബിക്കൊപ്പം പോയ വർ തിരിച്ചു വരവിന്റെ പാതയിൽ.
കർണ്ണപ്രയാഗിലും വീടുകളിൽ വിള്ളൽ ; ദുസ്സൂചനയായി പ്രകൃതിയുടെ പ്രതിഭാസം.
രാജ്യത്ത് പ്രവർത്തനം തുടങ്ങാൻ വിദേശ യൂണിവേഴ്സിറ്റികൾക്ക് മാർഗ്ഗരേഖ പുറത്തിറക്കി.
പ്രധാനമന്ത്രിയുടെ മാതാവ് ഹീരാബെൻ അന്തരിച്ചു.
ശൈത്യത്തിന്റെ പിടിയിൽ തലസ്ഥാനം.