ന്യൂഡല്‍ഹി: അടുത്ത അഞ്ച് വര്‍ഷത്തേക്ക് സമുദ്ര മേഖലയില്‍, മറീന്‍ സ്പേഷ്യല്‍ പ്ലാനിംഗ് (എം.എസ്.പി.) രംഗത്ത് സംയുക്തമായി പ്രവര്‍ത്തിക്കാന്‍ ഇന്ത്യയും നോര്‍വേയും തമ്മില്‍ ധാരണയായി. ഇതിനായി, ഇരു രാജ്യങ്ങളിലെയും പ്രതിനിധികള്‍ പങ്കെടുത്ത ആദ്യത്തെ വെര്‍ച്വല്‍ പ്രോജക്ട് സ്റ്റിയറിംഗ് കമ്മിറ്റി യോഗം വിജയകരമായി നടന്നു.
സമുദ്രത്തിലെ മാനുഷിക പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമവും സുരക്ഷിതവും സുസ്ഥിരവുമായ രീതിയില്‍ നടക്കുന്നുവെന്ന് ഉറപ്പാക്കാനുള്ള പദ്ധതി ഇരു രാജ്യങ്ങളും തയ്യാറാക്കിയിട്ടുണ്ട്. ഊര്‍ജ്ജം, ഗതാഗതം, മത്സ്യബന്ധനം, അക്വാകള്‍ച്ചര്‍, വിനോദസഞ്ചാരം തുടങ്ങിയ മേഖലകളിലാണ് ധാരണ. ഭൗമശാസ്ത്ര മന്ത്രാലയത്തിനു കീഴിലുള്ള നാഷണല്‍ സെന്റര്‍ ഫോര്‍ കോസ്റ്റല്‍ റിസര്‍ച്ച് ആണ് ഇന്ത്യയ്ക്ക് വേണ്ടി സംരംഭം നടപ്പാക്കുന്നത്.
2019 ല്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവച്ച ധാരണാപത്രത്തിന് കീഴിലുള്ള ഇന്തോ-നോര്‍വേ ഇന്റഗ്രേറ്റഡ് ഓഷ്യന്‍ ഇനിഷ്യറ്റീവ്ന്റെ ഭാഗമാണിത്. ലക്ഷദ്വീപിനെയും പുതുച്ചേരിയെയും പദ്ധതിയുടെ പ്രാരംഭ സൈറ്റുകളായി തെരഞ്ഞെടുത്തു. തീരപ്രദേശങ്ങളുടെ സാമ്പത്തികവും സാമൂഹികവുമായ വികസനത്തിന് സുസ്ഥിര സമുദ്ര വിഭവ വിനിയോഗ പദ്ധതികള്‍ക്ക് പിന്തുണ നല്കാന് ഇരുരാജ്യങ്ങളും തീരുമാനിച്ചു.
വ്യവസായം, മത്സ്യബന്ധനം, വിനോദസഞ്ചാരം തുടങ്ങി വിവിധ മേഖലകളില്‍ വന്‍ വളര്‍ച്ചയ്ക്കുള്ള സാദ്ധ്യതകള്‍ കണക്കിലെടുത്താണ് പുതുച്ചേരിയെയും ലക്ഷദ്വീപിനെയും പൈലറ്റ് പദ്ധതിക്കായി തിരഞ്ഞെടുത്തത്. പദ്ധതി നടത്തിപ്പിനുള്ള പഠനവും ആസൂത്രണവും അടക്കമുള്ള പ്രാരംഭ നിക്ഷേപത്തിനായി പ്രതിവര്‍ഷം 8 മുതല്‍ 10 കോടി രൂപ വരെയാണ് കണക്കാക്കിയിരിക്കുന്നത്.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
ഈ വർഷത്തെ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു ; വയനാട്ടിലെ ചെറുവയൽ രാമൻ പുരസ്കാര നിറവിൽ .
ദിഗ് വിജയ് സിംഗിനെ തള്ളി ;സർജിക്കൽ സ്ട്രൈക്ക് വിവാദത്തിൽ നിലപാടുമായി രാഹുൽ.
ഇനി അൻഡമാൻ ദ്വീപുകൾക് പുതിയ ചരിത്രം.
വ്യാജ വാര്‍ത്തകള്‍ തടയാനുള്ള പദ്ധതികളുമായി ഐടി മന്ത്രാലയം .
യുദ്ധം രാജ്യത്തെ തകർത്തു; ഇന്ത്യയുമായി ചർച്ചക്ക് തയ്യാറെന്ന് പാക്ക് പ്രധാനമന്ത്രി.
ഉത്തരേന്ത്യയിൽ തണുപ്പ് കടുക്കുന്നു; തലസ്ഥാനത്ത് പൂജ്യത്തിനടുത്ത് .
തെറ്റു പറ്റി; ഗുലാം നബിക്കൊപ്പം പോയ വർ തിരിച്ചു വരവിന്റെ പാതയിൽ.
കർണ്ണപ്രയാഗിലും വീടുകളിൽ വിള്ളൽ ; ദുസ്സൂചനയായി പ്രകൃതിയുടെ പ്രതിഭാസം.
രാജ്യത്ത് പ്രവർത്തനം തുടങ്ങാൻ വിദേശ യൂണിവേഴ്സിറ്റികൾക്ക് മാർഗ്ഗരേഖ പുറത്തിറക്കി.
പ്രധാനമന്ത്രിയുടെ മാതാവ് ഹീരാബെൻ അന്തരിച്ചു.
ശൈത്യത്തിന്റെ പിടിയിൽ തലസ്ഥാനം.
ഇന്ത്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാർ; ചൈന.