Agriculture

Entertainment

January 31, 2023

BHARATH NEWS

Latest News and Stories

പുനരുപയോഗ ഊര്‍ജ്ജ മേഖലയിലെ സഹകരണത്തിന് ഇന്ത്യയും ഫ്രാന്‍സും തമ്മിലുള്ള ധാരണാപത്രത്തിന് അംഗീകാരം

ന്യൂഡല്‍ഹി: പുനരുപയോഗ ഊര്‍ജ്ജ മേഖലയിലെ സഹകരണത്തിനായി 2021 ജനുവരിയില്‍ ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ ഒപ്പുവെച്ച ധാരണാപത്രത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ യോഗം അംഗീകാരം നല്‍കി. സൗരോര്‍ജം, കാറ്റില്‍ നിന്നുള്ള ഊര്‍ജ്ജം, ഹൈഡ്രജന്‍, ജൈവ പിണ്ഡത്തില്‍ നിന്നുള്ള ഊര്‍ജ്ജം എന്നിവയുമായി ബന്ധപ്പെട്ട സാങ്കേതിക വിദ്യകള്‍ ധാരണാപത്രത്തില്‍ ഉള്‍പ്പെടുന്നു.

ശാസ്ത്രീയ, സാങ്കേതിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ കൈമാറ്റവും പരിശീലനവും, ശാസ്ത്രീയ, സാങ്കേതിക വിവരങ്ങളുടെ കൈമാറ്റം, ശില്‍പശാലകള്‍, സെമിനാറുകള്‍ എന്നിവ സംഘടിപ്പിക്കല്‍; ഉപകരണങ്ങള്‍, സാങ്കേതികവിദ്യ എന്നിവയുടെ കൈമാറ്റം, ഗവേഷണം, സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയ പദ്ധതികള്‍ എന്നിവയുടെ സംയുക്ത വികസനം എന്നിവയാണ് ധാരണാപത്രത്തില്‍ ഉള്ളത്.