തിരുവനന്തപുരം: എസ് എ ടി ആശുപത്രിയില്‍ വീണ്ടും അതിസങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ രോഗിയുടെ വയറ്റില്‍ നിന്നും പത്തു കിലോഗ്രാം മുഴ നീക്കം ചെയ്തു. കളിയിക്കാവിള സ്വദേശിനിയായ 47 വയസുകാരിയില്‍ നിന്നാണ് വലിപ്പമേറിയ മുഴ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്.
വയറു പെരുക്കം, വയറുവേദന, കാലുകളില്‍ നീരു കെട്ടല്‍ തുടങ്ങിയ ലക്ഷണങ്ങളുമായി രോഗി ആശുപത്രിയിലെത്തിയത്. ഒരു വര്‍ഷത്തോളം ഒരു വൈദ്യന്റെ ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് ഇവര്‍ ആശുപത്രിയില്‍ എത്തിയത്. എം ആര് ഐ സ്കാന്‍ പരിശോധനയില്‍ അണ്ഡാശയ കാന്‍സര്‍ ആണെന്ന് കണ്ടു പിടിക്കുകയും ലാപ്പറോട്ടമി ചെയ്യണം എന്ന നിഗമനത്തിലെത്തുകയും ചെയ്തു.
ലാപ്പറട്ടമി പരിശോധനയില്‍ മുഴ കണ്ടെത്തുകയും തുടര്‍ന്ന് ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിനുള്ള ഹിസ്റ്ററക്ടമി ചികിത്സയിലൂടെ മുഴ പുറത്തെടുക്കുകയുമായിരുന്നു. അണ്ഡാശയങ്ങളും ഗര്‍ഭാശയവും ലിംഫ് നോഡുള്‍പ്പെടെ വേരോടെ നീക്കം ചെയ്തു.പത്തോളജി പരിശോധനയില്‍ മുഴ കാന്‍സറിന്റെ പ്രാരംഭ ഘട്ടമായ ബോഡര്‍ലൈന്‍ സ്റേജ് ആണെന്ന് സ്ഥിരീകരിച്ചു.
കോവിഡ് കാലത്ത് ചികിത്സയ്ക്കെത്താന്‍ രോഗികള്‍ മടിക്കുന്നതാണ് ഗര്‍ഭാശയ മുഴ വളരുന്നതിന് ഇടയാക്കുന്ന പ്രധാന കാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അടുത്തിടെ മറ്റൊരു രോഗിയില്‍ നിന്നും എട്ടുകിലോഗ്രാം തൂക്കളുള്ള മുഴ എസ് എ ടി യിലെ ഡോക്ടര്‍മാര്‍ നീക്കം ചെയ്തിരുന്നു.
ഗൈനക്കോളജി വിഭാഗത്തിലെ ഡോ പി ബിന്ദു, ഡോ എ സിമി എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. അനസ്തേഷ്യ വിഭാഗം മെഡിക്കല്‍ ഓഫീസര്‍ ഡോ ജയകുമാര്‍, പി ജി വിദ്യാര്‍ത്ഥിനി ഡോ കൃഷ്ണ എന്നിവരും ശസ്ത്രക്രിയയില്‍ പങ്കാളികളായി. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതിനെ തുടര്‍ന്ന് രോഗി കഴിഞ്ഞ ദിവസം ആശുപത്രി വിട്ടു.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സ്കാനിംഗ് മെഷീനുകൾ 24 മണിക്കൂറും പ്രവർത്തിക്കാൻ നിർദ്ദേശം
ദേശീയപാതാ വികസനത്തിന് 21,583 കോടി രൂപ നഷ്ടപരിഹാരം നൽകി: മന്ത്രി മുഹമ്മദ് റിയാസ്
ഗ്രാമീണ മേഖലകളിൽ മികച്ച റോഡ് ഗതാഗതം ഉറപ്പാക്കും: മന്ത്രി പി. എ മുഹമ്മദ് റിയാസ്
ഒന്നര വർഷത്തിനുള്ളിൽ തിരുവനന്തപുരം സമ്പൂർണ ഇ- ജില്ലയാകും; മന്ത്രി കെ. രാജന്
തിരുവല്ലം ക്ഷേത്ര വികസനത്തിനായി ഏകോപന സമിതി രൂപീകരിക്കും
ശംഖുംമുഖം എയർപോർട്ട് റോഡ് സഞ്ചാരത്തിനായി തുറക്കുന്നു
ബജറ്റിൽ മനം നിറഞ്ഞ് തലസ്ഥാനം
കേരളം ഇന്ത്യയിലെ ആദ്യ കാര്‍ബണ്‍ ന്യൂട്രല്‍ കൃഷി നടപ്പാക്കുന്ന സംസ്ഥാനമാകും: മന്ത്രി പി.പ്രസാദ്
ഗവണ്മെന്റ് പ്ളീഡര്‍ നിയമനം; പാനല്‍ തയ്യാറാക്കുന്നു
റവന്യൂ വകുപ്പിനെ ജനാധിപത്യവത്കരിക്കും: മന്ത്രി കെ.രാജന്
കോവിഡ് രൂക്ഷം: പൊതുസമ്മേളനം ഉപേക്ഷിച്ച് സിപിഎം
ആറ്റുകാല്‍ പൊങ്കാല; അവലോകന യോഗം