Agriculture

Entertainment

January 28, 2023

BHARATH NEWS

Latest News and Stories

കൃഷി, അനുബന്ധ മേഖലകളിലെ സഹകരണം: ഇന്ത്യയും ഫിജിയും ഒപ്പുവച്ച ധാരണാപത്രം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ, കൃഷി, അനുബന്ധ മേഖലകളിലെ സഹകരണത്തിനായി ഇന്ത്യയിലെയും ഫിജിയിലെയും കൃഷി മന്ത്രാലയങ്ങള്‍ തമ്മില്‍ ഒപ്പുവച്ച ധാരണാപത്രത്തിന് അംഗീകാരം നല്‍കി.

ഇനിപ്പറയുന്ന മേഖലകളില്‍ സഹകരണത്തിനായാണ് ധാരണാപത്രം ഒപ്പുവച്ചത് :

ഗവേഷകര്‍, വിദഗ്ധര്‍, സാങ്കേതിക പരിശീലകര്‍ എന്നിവരുടെ കൈമാറ്റം;

സാങ്കേതികവിദ്യയുടെ മെച്ചപ്പെടുത്തലും കൈമാറ്റവും;

അടിസ്ഥാന സൗകര്യ വികസനം;

സെമിനാറുകളും വര്‍ക്ക് ഷോപ്പുകളും നടത്തി ഉദ്യോഗസ്ഥരെയും കര്‍ഷകരെയും പരിശീലിപ്പിക്കുന്നതിലൂടെ മാനവ വിഭവശേഷി വികസിപ്പിക്കുക;

ഇരു രാജ്യങ്ങളിലെയും സ്വകാര്യ മേഖലകള്‍ ചേര്‍ന്നുള്ള സംയുക്ത സംരംഭങ്ങളുടെ പ്രോത്സാഹനം;

കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിപണനത്തിലും മൂല്യവര്‍ദ്ധനവിലും നിക്ഷേപം പ്രോത്സാഹിപ്പിക്കുക;

കാര്യക്ഷമതാ വികസനം പ്രോത്സാഹിപ്പിക്കുക;

നേരിട്ടുള്ള വ്യാപാരത്തിന്റെ പ്രോത്സാഹനം;

ഗവേഷണ പദ്ധതികളുടെ സംയുക്ത ആസൂത്രണവും വികസനവും നടത്തിപ്പും

സസ്യാരോഗ്യ സംബന്ധമായതും ഇരുകക്ഷികളും പരസ്പരം അംഗീകരിക്കുന്ന മറ്റേതെങ്കിലും തരത്തിലുള്ളതുമായ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി ഇന്തോ-ഫിജി വര്‍ക്കിംഗ് ഗ്രൂപ്പ് സ്ഥാപിക്കുക.

പദ്ധതി രൂപീകരണത്തിനും സഹകരിച്ചുള്ള പരിപാടികള്‍ ശുപാര്‍ശ ചെയ്യുന്നതിനും ധാരണാപത്രത്തിന് കീഴില്‍, ഒരു ജോയിന്റ് വര്‍ക്കിംഗ് ഗ്രൂപ്പ് രൂപീകരിക്കും.

ധാരണാപത്രം ഒപ്പുവച്ച തീയതി മുതല്‍ പ്രാബല്യത്തില്‍ വരും. 5 വര്‍ഷം പ്രാബല്യമുണ്ടാകും.