ആലപ്പുഴ: ഈ നിയമസഭ തെരഞ്ഞെടുപ്പില്‍ പുതിയ സാങ്കേതിക വിദ്യയിലുള്ള എം 3 വോട്ടിംഗ് മെഷീനുകളാണ് തിരഞ്ഞെടുപ്പ് കമ്മീഷന് ഉപയോഗിക്കുന്നത്. ഇതുവരെ ഉപയോഗിച്ച് വന്നിരുന്ന എം 2 മെഷീനുകളെ അപേക്ഷിച്ച് എം 3 ഉപയോഗിക്കുന്നത് വഴി പോളിങ്ങില്‍ കൂടുതല്‍ കൃത്യതയും സുതാര്യതയും ഉറപ്പാക്കാന്‍ സാധിക്കും. എം 3 മെഷീനില്‍ ഒരേ സമയം നോട്ട ഉള്‍പ്പടെ 384 സ്ഥാനാര്‍ഥികളുടെ പേരുകള്‍ ചേര്‍ക്കാന്‍ സാധിക്കും. എം 2 വില്‍ 64 സ്ഥാനാര്‍ഥികളുടെ പേരുകള്‍ മാത്രമാണ് ഉള്‍പ്പെടുത്താന്‍ സാധിച്ചിരുന്നത്.
യന്ത്ര തകരാറുകള്‍ സ്വയം കണ്ടെത്താന്‍ സാധിക്കുമെന്നതാണ് എം 3 മെഷീനിന്റെ മറ്റൊരു പ്രത്യേകത. ഇതുവഴി തകരാറിലായ ഇ. വി. എം മെഷീനുകള്‍ പെട്ടെന്ന് കണ്ടെത്താനും സാധിക്കും. ബാറ്ററി നില മിഷനില്‍ ഡിസ്പ്ലേ ചെയ്യുന്നത് വഴി പ്രിസൈഡിംഗ് ഓഫീസര്‍ക്ക് ചാര്‍ജിങ്ങ് നില അറിയാനും പെട്ടെന്നുതന്നെ തകരാറുകള്‍ പരിഹരിക്കാനും സാധിക്കും.
എം 3 മെഷീനുകളില്‍ ബാറ്ററിയുടെ ഭാഗവും ക്യാന്‍ഡിഡേറ്റ് സെറ്റ് കമ്പാര്‍ട്ട്മെന്റും പ്രത്യേകമായാണ് ക്രമീകരിച്ചിരിക്കുന്നത്. അതുകൊണ്ട് ബാറ്ററികള്‍ തകരാറിലാകുന്ന സാഹചര്യത്തില്‍ മെഷീന് പൂര്‍ണമായി ഒഴിവാക്കാതെ ബാറ്ററി ഭാഗം തുറന്ന് ബാറ്ററി മാറ്റാന്‍ സാധിക്കും.
ഇതുവഴി ബൂത്തുകളില്‍ ഉണ്ടാകുന്ന സമയം നഷ്ടം പരിഹരിക്കാന്‍ കഴിയും. കനം കുറഞ്ഞതും കൈകാര്യം ചെയ്യാന്‍ എളുപ്പമുള്ളതുമാണ് എം 3 മെഷീനുകള്‍. ജില്ലയില്‍ 3500 കണ്ട്രോള് യൂണിറ്റുകളാണ് നിയമസഭ ഇലക്ഷനായി തയ്യാറായിരിക്കുന്നത്. കേരളത്തില്‍ ഇത് ആദ്യമായാണ് എം.3 മെഷീനുകള്‍ ഉപയോഗിക്കുന്നത്.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
ത്രിപുരയടക്കമുള്ള മൂന്ന് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു.
കൈക്കലാക്കി ഹിമാചൽ.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് മേയ് 31ന്
അഞ്ചിൽ നാല് താമര ; പഞ്ചാബ് ആപ്പ് , ഇരുട്ടിലേക്ക് കോൺഗ്രസ് .
അസം മുനിസിപ്പൽ തിരഞ്ഞെടുപ്പ് ; ബിജെപി ബഹുദൂരം മുന്നിൽ.
ഗോവ തൂക്ക്; കുതിര കച്ചവടത്തിന് സാധ്യതയേറി
പഞ്ചാബിൽ ആപ്പിന്റെ തേരോട്ടം
യു പിയിൽ യോഗി തുടരും
യു പി യിൽ ആദ്യ ഘട്ടം വോട്ടെടുപ്പ് തുടങ്ങി. പ്രതീക്ഷയിൽ ബി ജെ പി .
ത്രിപുരയിൽ ബി ജെ പി നേടിയത് ചരിത്ര വിജയം; അമിത് ഷാ
തമിഴ്നാട്ടിൽ ഡിഎംകെ
ബംഗാളിൽ മമത മുന്നിൽ