Agriculture

Entertainment

January 31, 2023

BHARATH NEWS

Latest News and Stories

വോട്ടര്‍ പട്ടികയില്‍ ഇനിയും പേര് ചേര്‍ക്കാം

ആലപ്പുഴ: തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റില്‍ തുറന്ന 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ വിവരങ്ങള്‍ അറിയാന്‍ ഇതുവരെ വിളിച്ചത് 135 പേര്‍. 1950 എന്ന ടോള്‍ ഫ്രീ നമ്പറിലേക്കാണ് കോളുകളുടെ പ്രവാഹം. വോട്ടര്‍ പട്ടിക വിവരങ്ങള്‍ അറിയാനുള്ള വിളികളാണ് കുടുതലും.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാല്‍ വോട്ടര്‍ പട്ടികയില്‍ വോട്ട് ചേര്‍ക്കാനുള്ള അവസരം അവസാനിച്ചോ എന്നതാണ് കൂടുതല്‍ ആളുകളുടെയും സംശയം. തിരഞ്ഞെടുപ്പ് സംബന്ധിച്ച് പൊതുജനങ്ങള്‍ക്കുള്ള മറ്റ് സംശയങ്ങള്‍ക്കും കണ്‍ട്രോള്‍ റൂമില്‍ നിന്നും കൃത്യമായ മറുപടി നല്‍കുന്നുണ്ട്. മാര്‍ച്ച് 10 വരെ വോട്ടര്‍ പട്ടികയില്‍ വോട്ട് ചേര്‍ക്കാം. നിലവില്‍ വോട്ടര്‍ പട്ടികയില്‍ പേരുണ്ടോ എന്ന് അന്വേഷിക്കാന്‍ വിളിക്കുന്നവരും നിരവധിയാണ്.