Agriculture

Entertainment

January 31, 2023

BHARATH NEWS

Latest News and Stories

രാജ്യത്തുടനീളം 1.8 കോടിയിലധികം പേര്‍ക്ക് കോവിഡ് 19 വാക്‌സിന്‍ നല്‍കി

ന്യൂഡല്‍ഹി: രാജ്യമെമ്പാടും ഇതുവരെ കോവിഡ് വാക്‌സിന്‍ നല്‍കിയത് 1.8 കോടിയിലധികം ജനങ്ങള്‍ക്ക്. കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത പുതിയ രോഗികളുടെ 84.44% വും 6 സംസ്ഥാനങ്ങളില്‍ നിന്നാണ്. കഴിഞ്ഞ 24 മണിക്കൂറില്‍, 16,838 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ 8,998. രണ്ടാം സ്ഥാനത്തുള്ള കേരളത്തില്‍ 2,616 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു.

ഇന്ത്യയില്‍ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 1.76 ലക്ഷം ആയി (1,76,319). ഇത് ആകെ രോഗബാധിതരുടെ 1.58 ശതമാനമാണ്.രാജ്യത്തെ പോസിറ്റിവിറ്റി നിരക്ക് നിരന്തരമായ ഇടിവ് കാണിക്കുന്നു. ഇന്ന് ഇത് 5.08% ആണ്. എട്ട് സംസ്ഥാനങ്ങള്‍ ദേശീയ ശരാശരിയേക്കാള്‍ (2.09%) പ്രതിവാര പോസിറ്റീവ് നിരക്ക് കാണിക്കുന്നു. അവയില്‍, മഹാരാഷ്ട്രയില്‍ പ്രതിവാര പോസിറ്റീവ് നിരക്ക് 10.38% ആണ്.

കഴിഞ്ഞ 24 മണിക്കൂറില്‍ 113 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതിലെ 88.5 ശതമാനവും 6 സംസ്ഥാനങ്ങളില്‍ നിന്ന്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ 60 , പഞ്ചാബില്‍ 15, കേരളത്തില്‍ 14 പേരും മരിച്ചു.