Agriculture

Entertainment

January 31, 2023

BHARATH NEWS

Latest News and Stories

എറണാകുളത്തെ 14 മണ്ഡലങ്ങളിലും ട്വന്റി 20 മത്സരിക്കും: സാബു എം. ജേക്കബ്

കിഴക്കമ്പലം: നിയമസഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം ജില്ലയിലെ 14 മണ്ഡലങ്ങളിലും മത്സരിക്കുമെന്നു ട്വന്റി 20 ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സാബു എം. ജേക്കബ്. ഞായറാഴ്ച വൈകീട്ട് ആറിന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും. കുന്നത്തുനാട്, പെരുമ്പാവൂര്‍ മണ്ഡലങ്ങളില്‍ വിജയം സുനിശ്ചിതമാണ്. ട്വന്റി 20 യുടെ ശക്തികേന്ദ്രമായ കുന്നത്തുനാട്ടില്‍ ആരെ നിര്‍ത്തിയാലും വന്‍ വിജയം നേടുമെന്നും സാബു എം ജേക്കബ്ബ് പറഞ്ഞു.

ട്വന്റി 20 ഒറ്റയ്ക്കു ഭരിക്കുന്ന കിഴക്കമ്പലം, കുന്നത്തുനാട്, ഐക്കരനാട്, മഴുവന്നൂര്‍ എന്നീ നാല് പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന മണ്ഡലമാണ് കുന്നത്തുനാട്. പെരുമ്പാവൂരില്‍ അംഗത്വ വിതരണത്തില്‍ വന്‍ ജനപങ്കാളിത്തമുണ്ടായിരുന്നു. പാര്‍ട്ടിയുടെ മറ്റൊരു ശക്തികേന്ദ്രമായി പെരുമ്പാവൂര്‍ മാറിയിട്ടുണ്ട്.

പത്തോളം സീറ്റുകളില്‍ ട്വന്റി 20 വിജയിച്ച വെങ്ങോല പഞ്ചായത്തുള്‍പ്പെടുന്ന മണ്ഡലമാണ് പെരുമ്പാവൂര്‍. സമൂഹത്തില്‍ വിവിധ മേഖലകളില്‍ പ്രാവീണ്യം നേടിയവരെയാണ് സ്ഥാനാര്‍ഥികളാക്കുകയെന്നും സാബു എം. ജേക്കബ് പറഞ്ഞു.