തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ അന്വേഷണ ഏജന്‍സിയെ ബി ജെ പി രാഷ്ട്രീയമായി ഉപയോഗിക്കുകയാണെന്ന സി പി എമ്മിന്റെ വാദം ബാലിശമെന്ന് കേന്ദ്ര സഹമന്ത്രി വി. മുരളീധരന്. കസ്റ്റംസ് സ്വമേധയാ കൊടുത്ത സത്യവാങ്മൂലമല്ല പുറത്ത് വന്നത്. ജയില്‍ ഡി ജി പി നല്കിയ റിട്ട് ഹര്‍ജിക്ക് സത്യവാങ്മൂലത്തിലൂടെ കസ്റ്റംസ് മറുപടി നല്‍കുകയായിരുന്നു. ജയില്‍ ഡിജിപിയുടെ റിട്ടിന് പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും മുരളീധരന് പറഞ്ഞു.
സ്വപ്ന സുരേഷിന്റെ ഉന്നതബന്ധം കോടതിയെ ബോധ്യപ്പെടുത്തേണ്ട ബാധ്യത കസ്റ്റംസിനുണ്ടായിരുന്നു. നിയമപരമായ നടപടി ക്രമങ്ങളിലൂടെ കസ്റ്റംസ് മുന്നോട്ട് പോകുന്നതിനെയാണ് വേട്ടയാടല്‍ വാദമാക്കി മാറ്റാന്‍ സിപിഎമ്മും ഇടത് മുന്നണിയും ശ്രമിക്കുന്നത്. ഇത് വിലപ്പോകില്ല. ഇരയാക്കിയിട്ടുണ്ടെങ്കില്‍ അതിന് കാരണക്കാര്‍ ജയില്‍ വകുപ്പും കോടതിയുമാണ്. ഇക്കാര്യത്തില്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉയര്‍ത്തുന്നത്. ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലക്ക് കേസിലെ നടപടി ക്രമങ്ങള്‍ അറിയാത്തതല്ലെന്നും മന്ത്രി പറഞ്ഞു.
ജീവന് ഭീഷണി ഉണ്ടെന്ന് കാണിച്ച് സ്വപ്ന സുരേഷ് കോടതിയെ സമീപിച്ചിട്ടുണ്ടോ? സ്വപ്നയുടെ രഹസ്യമൊഴിയും എം. ശിവശങ്കരന്റെ സ്റ്റേറ്റ്മെന്റും കണ്ട കോടതി ഞെട്ടുകയും ഉന്നതരുണ്ടെന്ന സ്വപ്നയുടെ മൊഴി അവിശ്വസിക്കാന്‍ കഴിയില്ലെന്ന് പറയുകയും ചെയ്തിരുന്നോ എന്നു തുടങ്ങിയ കാര്യങ്ങള്‍ ഇരവാദമുയര്‍ത്തുന്നവര്‍ വ്യക്തമാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. കസ്റ്റംസിന്റേത് ഗൂഢനീക്കമാണെന്ന് ആവര്ത്തിക്കുന്നവര് മുഖ്യമന്ത്രിയുടെ കീഴിലുള്ള ജയില്‍ വകുപ്പിന്റെ ഗൂഢനീക്കങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നത് എന്തുകൊണ്ടാണെന്നും മുരളീധരന് ചോദിച്ചു.
കോഫെപോസ പ്രകാരം തടവിലുള്ള സ്വപ്ന അടക്കമുളള പ്രതികളെ സന്ദര്‍ശിക്കാന്‍ എത്തുമ്പോള്‍ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം വേണ്ട എന്ന് ജയില്‍ ഡിജിപി സര്‍ക്കുലര്‍ ഇറക്കിയത് എന്തിനാണെന്നും വിശദീകരിക്കണം. സാധാരണ കോഫെപോസ തടവുകാര്‍ക്ക് ലഭിക്കാത്ത ആനുകൂല്യം കള്ളകടത്ത് കേസ് പ്രതികള്‍ക്ക് നല്‍കിയത് ആരുടെ സന്ദേശം ഇവര്‍ക്ക് നല്‍കാനായിരുന്നുവെന്ന് ആഭ്യന്തരവകുപ്പ് വ്യക്തമാക്കണമെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സുല്‍ ജനറലിന് കേന്ദ്ര അനുമതി ഇല്ലാതെ സംസ്ഥാന സര്‍ക്കാര്‍ എക്സ് കാറ്റഗറി സുരക്ഷ നല്‍കിയത് എന്തിനാണ്? സന്തോഷ് ഈപ്പന് നല്കിയ ഐ ഫോണ്‍ സി പി എം സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയുടെ കൈവശം എങ്ങനെ വന്നുവെന്ന് വിശദീകരിക്കാന്‍ സിപിഎം തയ്യാറാകണം. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തേണ്ടത് കസ്റ്റംസ് ഓഫീസിലേക്കല്ല മറിച്ച് എ.കെ.ജി സെന്ററിനു മുന്നിലേക്കോ ജയില്‍ ഡിജിപിയുടെ ഓഫീസിലേക്കോ ആണെന്ന് മന്ത്രി പറഞ്ഞു.
തെരഞ്ഞെടുപ്പുമായി ഇപ്പോഴത്തെ വിഷയങ്ങള്‍ക്ക് യാതൊരു ബന്ധവും ഇല്ല. അതുകൊണ്ട് തന്നെ ഇരവാദം ഉയര്‍ത്തി കേരളത്തിലെ ജനങ്ങളെ വിഢ്ഢികളാക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു. സിഎജി കേന്ദ്ര സര്‍ക്കാരിന്റെ ഭാഗമാണെന്ന് വരുത്താനാണ് ധനമന്ത്രി തോമസ് ഐസക്കിന്റെ ശ്രമം. സിഎജി ഉയര്‍ത്തിയ ഗൗരവതരമായ കാര്യങ്ങള്‍ മറച്ചുവെച്ച് കേന്ദ്ര സ!ര്‍ക്കാരിനെതിരെ വാളെടുക്കാനാണ് ഐസക്ക് ശ്രമിക്കുന്നത്. ഐസക്കിന്റെ ശ്രമങ്ങള്‍ വിലപോകില്ലെന്നും മന്ത്രി വ്യക്തമാക്കി.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
പി എഫ് ഐ ഹർത്താൽ അക്രമണം; ജപ്തി നടപടികളിൽ സർക്കാറിനെതിരെ ഹൈക്കോടതി.
കേരളത്തിൽ പ്ലാസ്റ്റിക്ക് നിരോധനം നീക്കി.
സർക്കാർ ജീവനക്കാർക്ക് പണിമുടക്കാൻ അവകാശമില്ല; കർശന നിരീക്ഷണവുമായി ഹൈക്കോടതി.
പി എഫ് ഐ കേന്ദ്രങ്ങളിൽ വ്യാപക റെയ്ഡ് . വിവരങ്ങൾ ചോർന്നു . നേതാക്കൾ മുങ്ങി.
കള്ളപ്പണം; ടി.ഒ. സൂരജിന്റെ സ്വത്ത് കണ്ടുകെട്ടി.
വിഴിഞ്ഞം സമരം നഷ്ടം; ലത്തീൻ സഭയിൽ നിന്നും ഈടാക്കാൻ സർക്കാർ നീക്കം.
ദേശീയ പതാകയെ അവഹേളിച്ചു; ആമസോണിനെതിരെ കേസ്.
പി എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറി സി.എ. റൗഫ് പിടിയിൽ .
കോടിയേരി ബാലകൃഷ്ണന് അന്തരിച്ചു.
നാളെ സ്കൂളുകൾക്ക് പ്രവർത്തിദിനം
എൻ ഐ എ റെയ്ഡ്; 14 പേരെ ഡൽഹിയിലേക്ക് വിമാന മാർഗ്ഗം കൊണ്ടു പോയി.
ഗവർണ്ണറുടെ പത്ര സമ്മേളനം; സർക്കാറിനെതിരെ കടുത്ത വിമർശനം.