Agriculture

Entertainment

January 28, 2023

BHARATH NEWS

Latest News and Stories

കെ സുരേന്ദ്രന്റെ വിജയയാത്രയ്ക്ക് ഇന്ന് സമാപനം

തിരുവനന്തപുരം: ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്രയ്ക്ക് ഇന്ന് സമാപനം. വിജയയാത്രയുടെ സമാപന സമ്മേളനം കേന്ദ്രമന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം ശംഖുമുഖം കടപ്പുറത്ത് വൈകീട്ട് 5.30 നാണ് സമാപന സമ്മേളനം.

കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി, വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍, സംഘടനാ ജനറല്‍ സെക്രട്ടറി ബി എല്‍ സന്തോഷ്, ദേശീയ വൈസ് പ്രസിഡണ്ട് എ പി അബ്ദുള്ളക്കുട്ടി, കര്‍ണ്ണാടക ഉപമുഖ്യമന്ത്രി അശ്വത്ഥ് നാരായണ്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.

വിജയയാത്രതില്‍ പങ്കെടുത്തശേഷം രാത്രി പത്തരയോടെ അമിത് ഷാ മടങ്ങും.