Agriculture

Entertainment

January 28, 2023

BHARATH NEWS

Latest News and Stories

സര്‍വകലാശാല മാറ്റിവച്ച പരീക്ഷ മാര്‍ച്ച് 15 ന്

തിരുവനന്തപുരം: സംയുക്ത വാഹന പണിമുടക്ക് മൂലം മാറ്റിവച്ച മാര്‍ച്ച് രണ്ടിന് നടത്തേണ്ടിയിരുന്ന പരീക്ഷകള്‍ മാര്‍ച്ച് 15 ന് നടക്കും. ഏപ്രില്‍ ആറാം തീയതി നടക്കുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഏപ്രില്‍ 5 മുതല്‍ ആരംഭിക്കാനിരുന്ന എല്ലാ യുജി പരീക്ഷകളും പുനര്‍ക്രമീകരിച്ചിട്ടുണ്ട്.

പല കോളേജുകളിലും കൃത്യസമയത്ത് സിലബസ് പൂര്‍ത്തിയാക്കാത്ത സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ ഒന്നാം സെമസ്റ്റര്‍ ബിരുദ ബിരുദാനന്തര (എംബിഎ ഒഴികെ) പ്രോഗ്രാമുകളുടെ കാലാവധി നീട്ടിയിട്ടുണ്ട്. കൂടാതെ ലാറ്ററല്‍ എന്‍ട്രി വിദ്യാര്‍ത്ഥികളുടെ അഭ്യര്‍ത്ഥനകള്‍ പരിഗണിച്ച് മൂന്നാം സെമസ്റ്റര്‍ (റെഗുലര്‍) പരീക്ഷകളും ഒന്നാം സെമസ്റ്റര്‍ ബിരുദ ബിരുദാനന്തര പരീക്ഷകളും പുനര്‍ക്രമീകരിച്ചിട്ടുണ്ട്.
പുനര്‍ക്രമീകരിച്ച ടൈം ടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.