Agriculture

Entertainment

January 28, 2023

BHARATH NEWS

Latest News and Stories

‘പുതിയ കേരളം മോദിയ്‌ക്കൊപ്പം’; ബിജെപി തെരഞ്ഞെടുപ്പ് മുദ്രാവാക്യം പുറത്തിറക്കി

തിരുവനന്തപുരം: ബി ജെ പി തിരഞ്ഞെടുപ്പ് മുദ്രാവാക്യം പുറത്തിറക്കി. ‘പുതിയ കേരളം മോദിയ്‌ക്കൊപ്പം’ എന്നതാണ് മുദ്രാവാക്യം. ശംഖുമുഖം കടപ്പുറത്ത് കെ സുരേന്ദ്രന്റെ വിജയയാത്രയുടെ സമാപന സമ്മേളനത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായാണ് മുദ്രാവാക്യം പുറത്തിറക്കിയത്.

ചടങ്ങില്‍ ചലച്ചിത്ര താരം ദേവന്റെ പാര്‍ട്ടി ബിജെപിയില്‍ ലയിച്ചു. കേന്ദ്ര മന്ത്രിമാരായ പ്രഹ്ലാദ് ജോഷി, വി മുരളീധരന്‍, മിസോറം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍, മെട്രോമാന്‍ ഇ ശ്രീധരന്‍, സംസ്ഥാനത്തെ മുതിര്‍ന്ന ബിജെപി നേതാക്കള്‍, എന്‍ഡിഎ നേതാക്കള്‍ തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.