Agriculture

Entertainment

January 31, 2023

BHARATH NEWS

Latest News and Stories

നടന്‍ ദേവന്റെ നവകേരള പീപ്പിള്‍സ് പാര്‍ട്ടി ബി ജെ പിയില്‍ ലയിച്ചു

തിരുവനന്തപുരം: നടന്‍ ദേവന്റെ നവകേരള പീപ്പിള്‍സ് പാര്‍ട്ടി ബി ജെ പിയില്‍ ലയിച്ചു. ബിജെപി അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്രയുടെ സമാപന ചടങ്ങിലാണ് ദേവന്റെ നവ കേരള പീപ്പിള്‍ പാര്‍ട്ടി ബിജെപിയില്‍ ലയിച്ചത്.

17 വര്‍ഷമായി മകളെ പോലെ കരുതിയ പാര്‍ട്ടിയെയാണ് ബിജെപിയിലേക്ക് ലയിപ്പിക്കുന്നതെന്ന് ദേവന്‍ പറഞ്ഞു. ഒരുപാട് ആലോചിച്ച ശേഷമാണ് ബിജെപിയില്‍ ചേരാനുള്ള തീരുമാനം എടുത്തത്. മതപണ്ഡിതരോടും ക്രിസ്ത്യന്‍, മുസ്ലീം മതവിഭാഗങ്ങളോടും ചര്‍ച്ച നടത്തി. നാടിന് നന്മവേണമെങ്കില്‍ ബിജെപിയില്‍ ചേരണമെന്ന് എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞുവെന്ന് ദേവന്‍ വ്യക്തമാക്കി.

സംവിധായകന്‍ വിനു കിരിയത്ത്, യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ഉപാദ്ധ്യക്ഷനും പന്തളം ഗ്രാമപഞ്ചായത്ത് മുന്‍ അദ്ധ്യക്ഷനുമായ പന്തളം പ്രഭാകരന്‍, മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനും തിരുവനന്തപുരം, ആലപ്പുഴ കളക്ടറുമായിരുന്ന കെ.വി ബാലകൃഷ്ണന്‍ നടി രാധ തുടങ്ങിയവരും അമിത് ഷായുടെ സാന്നിദ്ധ്യത്തില്‍ ബിജെപിയില്‍ ചേര്‍ന്നു.