1908 ല്‍, 15,000 സ്ത്രീകള്‍ ന്യൂയോര്‍ക്കിലെ തെരുവുകളിലേക്ക് ഇറങ്ങി. ദുഷ്കരമായ തൊഴില്‍ സാഹചര്യങ്ങളുടെയും ചൂഷണങ്ങളുടെയും ഇടയില്‍ മെച്ചപ്പെട്ട വേതനം, വോട്ടവകാശം എന്നിവയ്ക്ക് വേണ്ടി അവര്‍ ശബ്ദമുയര്‍ത്തി. ഈ വനിതകളോടുള്ള ബഹുമാനസൂചകമായി അതിനടുത്ത വര്‍ഷം അമേരിക്കയിലെ സോഷ്യലിസ്റ്റ് പാര്‍ട്ടി ഒരു ദേശീയ വനിതാ ദിനം പ്രഖ്യാപിച്ചു. 1910 ല്‍ അത് ആഗോളതലത്തില്‍ വോട്ടവകാശത്തിനായി വാദിക്കുന്ന ഒരു വനിതാദിനം സൃഷ്ടിക്കുന്നതിന് ഇടയായി.
ഇരുപതാം നൂറ്റാണ്ടിന്റെ ഭൂരിഭാഗം വര്‍ഷങ്ങളിലും സമൂഹത്തിന്റെ താഴെത്തട്ടിലുള്ള സ്ത്രീകള്‍ സാമൂഹിക നീതിക്കുവേണ്ടി അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ചു. 1975ല്‍ അന്താരാഷ്ട്ര വനിതാ വര്‍ഷത്തിന്റെ ഭാഗമായി മാര്‍ച്ച് 8ന് ഐക്യരാഷ്ട്ര സഭ അന്താരാഷ്ട്ര വനിതാദിനമായി പ്രഖ്യാപിച്ചു. അന്നു തുടങ്ങി ഇന്നു വരെ ലോകത്തിലെ വനിതകള്‍ നേരിടുന്ന പ്രശ്നങ്ങളെ അഭിമുഖീകരിക്കാനും സ്ത്രീ പോരാട്ടങ്ങള്‍ക്ക് പ്രചോദനം നല്കുവാനും വനിതകളോടുള്ള ബഹുമാന സൂചകവുമായി എല്ലാ വര്‍ഷവും മാര്‍ച്ച് 8 ലോക വനിതാദിനമായി ആചരിച്ചു വരുന്നു.
‘നേതൃത്വത്തിലുള്ള സ്ത്രീകള്‍: കോവിഡ് 19 ലോകത്ത് തുല്യ ഭാവി കൈവരിക്കുന്നു.’ എന്നതാണ് ഈ വര്‍ഷത്തെ വനിതാദിനത്തിന്റെ സന്ദേശം. കോവിഡ് 19 പകര്‍ച്ചവ്യാധിക്കാലത്ത് മെച്ചപ്പെട്ട തുല്യത രൂപപ്പെടുത്തുതിനും വീണ്ടെടുക്കുന്നതിനും ലോകമെമ്പാടുമുള്ള സ്ത്രീകളും പെണ്‍കുട്ടികളും നടത്തിയ കഠിന പരിശ്രമത്തെയാണ് ഈ സന്ദേശം കൊണ്ട് ലക്ഷ്യമിടുന്നത്. കൂടുതല്‍ തുല്യമായ ഒരു കോവിഡ്19 ലോകത്തിനായി പ്രധാനമായും ചെയ്യേണ്ടത് സ്ത്രീകളെ നേതൃപദവികളിലേക്ക് കൊണ്ടുവരിക എന്നുള്ളതാണ്. നിര്‍ഭാഗ്യവശാല്‍, നേതൃനിരയിലേക്ക് പ്രവേശിക്കുന്നതിന് സ്ത്രീകള്‍ ഇപ്പോഴും വലിയതോതില്‍ സാംസ്കാരിക, സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ തടസ്സങ്ങള്‍ നേരിടുന്നു.
കോവിഡ്19 മഹാമാരി പൊട്ടിപ്പുറപ്പെട്ടതു മുതല്‍ അതിനെതിരായ പോരാട്ടത്തിന്റെ വിവിധ ഘട്ടങ്ങളില്‍ വനിതാ ഗവേഷകരുടെയും മുന്‍നിര പോരാളികളുടെയും നിര്‍ണായക പങ്ക് സുവ്യക്തമാണ്. വൈറസിനെക്കുറിച്ചുള്ള അറിവ് വികസിപ്പിക്കുന്നതില്‍ നിന്നും പരീക്ഷണത്തിനുള്ള സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുന്നതിലും പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നത് വരെയുള്ള പ്രവര്‍ത്തനങ്ങളിലേക്കും ഈ പങ്ക് നീളുന്നു.
ലിംഗസമത്വത്തിലേക്ക് നാം എത്ര ദൂരം എത്തിയിരിക്കുന്നുവെന്നും ഇനിയും എത്ര ദൂരം പോകാനുണ്ടെന്നും തിരിച്ചറിയാനുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് അന്താരാഷ്ട്ര വനിതാ ദിനം. 1911 ല്‍, എട്ട് രാജ്യങ്ങള്‍ മാത്രമാണ് സ്ത്രീകളെ വോട്ടുചെയ്യാന്‍ അനുവദിച്ചത്. തുല്യജോലിക്ക് തുല്യവേതനം എത് കേട്ടുകേള്‍വി പോലും ഇല്ലാത്ത അവസ്ഥയില്‍ നിന്ന് ഇന്ന് സ്ത്രീകള്‍ കീഴടക്കാത്ത മേഖലകളില്ല. വോട്ടുചെയ്യാന്‍ കഴിയാത്ത ഒരു കാലത്തില്‍ നിന്നും രാജ്യങ്ങളെ നയിക്കുന്നതിലേക്ക് വനിതകള്‍ ഉയര്‍ന്നു. എന്നിട്ടും ലിംഗസമത്വം എന്നത് ഇന്നും ഒരു വിദൂര സ്വപ്നം മാത്രമാണ്.
ലോകത്തിലെ ഭൂരിപക്ഷം സ്ത്രീകളും ലിംഗസമത്വമെന്ന ലക്ഷ്യത്തോട് അടുത്തിട്ടില്ല. കാരണം സ്ത്രീകളുടെ സാഹചര്യങ്ങള്‍ സുരക്ഷിതമല്ല എന്നതു തന്നയൊണ്. നിയമങ്ങളും അവകാശങ്ങളും രൂപപ്പെടുത്തിയിട്ടും അവര്‍ അവഗണിക്കപ്പെടുന്നു. ഗാര്‍ഹികപീഡനം, മനുഷ്യക്കടത്ത്, ലൈംഗികാതിക്രമം, സ്ത്രീകളുടെ അവകാശ സംരക്ഷകര്‍ക്കെതിരായ അതിക്രമങ്ങള്‍ എന്നിവ ഭയപ്പെടുത്തുന്ന രീതിയില്‍ കൂടുന്നു.
സ്ത്രീകളുടെ അവകാശങ്ങള്‍ നേടിയെടുക്കാനുള്ള പോരാട്ടങ്ങള്‍ ഇപ്പോഴും തുടരുകയാണ്. രാഷ്ട്രം കൈവരിക്കുന്ന പുരോഗതി ഒരിക്കലും സ്ത്രീസമത്വത്തിന് കാരണമാകുന്നില്ല. സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികള്‍ അംഗീകരിക്കാനും അവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനുമുള്ള അവസരമാണ് വനിതാദിനം. സ്വന്തം സുരക്ഷയെ ഭയന്ന് പുറത്തേക്ക് പോകാന്‍ കഴിയാത്ത സ്ത്രീകളുടെ സുരക്ഷിത ഭാവിയും വളര്‍ച്ചയും ഉറപ്പുവരുത്തുന്നത് വരെ ഈ പോരാട്ടം തുടരേണ്ടതുണ്ട്.
ഒരു സ്ത്രീ; വിവേചനം, ഉപദ്രവം, അസമത്വം അല്ലെങ്കില്‍ അടിച്ചമര്‍ത്തല്‍ എിവ നേരിടുന്നിടത്തോളം കാലം ലോക വനിതാദിനത്തിന് പ്രസക്തി ഏറിക്കൊണ്ടിരിക്കും. ചിലപ്പോഴെങ്കിലും പോരാട്ടങ്ങളില്‍ നമ്മള് തനിച്ചല്ലെന്ന് ഓര്‍മ്മിക്കേണ്ടതുണ്ട്. ഒരുപക്ഷേ കാലങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഈ പോരാട്ടത്തില്‍ മടുപ്പ് തോന്നാം. അങ്ങനെയുള്ള അവസരങ്ങളില്‍ പോരാട്ടങ്ങള്‍ക്ക് പ്രചോദനം നല്‍കുന്നതിനും ഊര്ജ്ജസ്വലത പകരുന്നതിനും ഇങ്ങനെയുള്ള ദിനങ്ങള്‍ വഹിക്കുന്ന പങ്ക് വലുതാണ്. ദശലക്ഷക്കണക്കിന് സ്ത്രീകള്‍ ഈ പോരാട്ടങ്ങളെ അഭിമുഖീകരിക്കുന്നുണ്ടെും വിജയിക്കുന്നുണ്ടെന്നുമുള്ള ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഓരോ വനിതാ ദിനവും.
തയ്യാറാക്കിയത്: ശ്രുതി എ ശ്രീകുമാരന്‍, കോവളം
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
ചാരവൃത്തി ആരോപണം; ഇറാനിലെ മുൻ പ്രതിരോധ വകുപ്പ് മന്ത്രിയെ തൂക്കിലേറ്റി .
നേപ്പാളിൽ വിമാനം തകർന്നു വീണു; നിരവധി മരണം .
ഐ എസ് ചാവേർ അക്രമണം; കാബൂളിൽ 20 പേർ കൊല്ലപ്പെട്ടു.
ഇന്ത്യൻ അമേരിക്കനായ എ സി ചരണ്യ നാസയുടെ ഉന്നത സ്ഥാനത്ത്.
ഹിജാബ് പ്രക്ഷോഭം ; ഇറാൻ തടവിലാക്കിയ നടിയെ വിട്ടയച്ചു.
വിദേശങ്ങളിൽ നിന്നും പ്രവർത്തിക്കുന്ന അഫ്ഗാൻ മാധ്യമ സ്ഥാപനങ്ങൾക്കെതിരെ താലിബാൻ സർക്കാർ .