Agriculture

Entertainment

January 31, 2023

BHARATH NEWS

Latest News and Stories

തൃശൂര്‍ പൂരം: സര്‍ക്കാരിലേക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ജില്ലാ കലക്ടര്‍

തൃശ്ശൂര്‍: തൃശൂര്‍ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് ജില്ലാ കലക്ടര്‍ എസ് ഷാനവാസ്. കോവിഡ് 19 പശ്ചാത്തലത്തില്‍ പൂരത്തിന് പങ്കെടുക്കുന്ന മേളക്കാര്‍, ജനങ്ങള്‍, ആനകളുടെ എണ്ണം എന്നിവ പരമാവധി കുറച്ചു കൊണ്ട് പൂരം നടത്തുന്നതിന് വേണ്ട നടപടികള്‍ തീരുമാനിക്കുന്നതിനായി കലക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

പാറേമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ക്ക് പുറമെയുള്ള എട്ട് ഘടക ക്ഷേത്രങ്ങളുടെ ഭാരവാഹികളും യോഗത്തില്‍ പങ്കെടുത്തു. അവര്‍ സമര്‍പ്പിച്ച ലേ ഔട്ട് പോലീസും ആരോഗ്യവകുപ്പും പരിശോധിച്ച ശേഷം ജില്ലാ കലക്ടര്‍ക്ക് പൂരം നടത്തിപ്പുമായി സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കും. തുടര്‍ന്ന് ചടങ്ങുകള്‍ക്ക് ഭംഗം വരാത്ത രീതിയില്‍ ആളുകളെ പരമാവധി കുറയ്ക്കാനുള്ള സാധ്യത പരിശോധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയാണ് സര്‍ക്കാരിന്റെ പ്രത്യേക അനുമതി തേടുക. ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും.

പൂരം എഴുന്നള്ളിപ്പിന് അണിനിരത്തേണ്ട ആനകളുടെ എണ്ണം, സാംപിള്‍ വെടിക്കെട്ട്, വെടിക്കെട്ട്, പൂരം എക്‌സിബിഷന്‍ എന്നിവ സംബന്ധിച്ച ദേവസ്വം ബോര്‍ഡുകളുടെ ആവശ്യങ്ങളും സര്‍ക്കാരിനു നല്‍കുന്ന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തും. പൂരാഘോഷ ദിവസങ്ങളില്‍ എക്‌സിബിഷന്‍ സ്റ്റാളുകളിലേക്ക് 35,000 പേര്‍ക്ക് പ്രവേശനം അനുവദിക്കണമെന്നാണ് ദേവസ്വം ബോര്‍ഡുകള്‍ കലക്ടറോട് ആവശ്യപ്പെട്ടിട്ടുള്ളത്.