ആലപ്പുഴ: നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് എല്‍.ഡി.ഫില്‍ അസ്വാരസ്യങ്ങള്‍ പടരുന്നു. മന്ത്രിമാരായ ഡോ. ടി.എം. തോമസ് ഐസക്, ജി. സുധാകരന്, പി. തിലോത്തമന് എന്നിവരെ മത്സരിപ്പിക്കണമെന്ന ആവശ്യവും ഇവര്‍ക്കുപകരം മറ്റു സ്ഥാനാര്‍ഥികളെ കണ്ടെത്തിയതിലുള്ള അമര്‍ഷവുമാണ് മുഖ്യ പ്രതിഷേധത്തിന് കാരണം.
പ്രധാന നേതാക്കളെയെല്ലാം മാറ്റിനിര്‍ത്തിയതിലുള്ള പ്രതിഷേധം സി.പിഎം. നേതൃനിരയിലുമുണ്ട്. ജി. സുധാകരനെയും തോമസ് ഐസക്കിനെയും മാറ്റില്ലെന്ന നിലപാടില്‍ പകരക്കാരെ ഗൗരവമായി പരിഗണിച്ചിരുന്നില്ല. മന്ത്രിമാരെ മാറ്റിനിര്‍ത്തുമെന്ന് ഉറപ്പായിരുന്നെങ്കില്‍ ആ നിലയ്ക്കുള്ല ചര്‍ച്ചകള്‍ നടത്താമായിരുന്നു എന്നും ഒരുവിഭാഗം ചൂണ്ടിക്കാണിക്കുന്നു.
ആലപ്പുഴ മണ്ഡലത്തില്‍ സ്ഥാനാര്‍ഥി പട്ടികയിലുള്ള പി.പി. ചിത്തരഞ്ജനെതിരേ ചൊവ്വാഴ്ച പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടു. മന്ത്രി ജി. സുധാകരനെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് എ.ഐ.ടി.യു.സി.യുടെ പേരിലും പോസ്റ്റര്‍ ഉയര്‍ന്നു. പി.പി. ചിത്തരഞ്ജനെ അമ്പലപ്പുഴയിലേക്കു മാറ്റുക, ആലപ്പുഴയില്‍ മുന്‍ ജില്ലാ പഞ്ചായത്തംഗം കെ.ടി. മാത്യുവിനെ സ്ഥാനാര്‍ഥിയാക്കുക, അമ്പലപ്പുഴയില്‍നിന്ന് എച്ച്. സലാമിനെ അരൂരേക്കുമാറ്റുക തുടങ്ങിയ ബദല്‍ നിര്‍ദേശങ്ങളും ഉയര്‍ന്നിട്ടുണ്ട്.
മാത്യു ഉള്ളതിനാല്‍ ലത്തീന്‍സഭാ പ്രാതിനിധ്യമാകും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായതിനാല്‍ ദലീമയെ മാറ്റിനിര്‍ത്തുകയുമാവാം എന്നിങ്ങനെയാണ് ബദല്‍ ചര്‍ച്ചകള്‍. എന്നാല്‍, ജില്ലാ സെക്രട്ടറി ആര്. നാസറിനെയോ സംസ്ഥാന കമ്മിറ്റിയംഗം സി.ബി. ചന്ദ്രബാബുവിനെയോ അരൂരില്‍ മാത്സരിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നവരുമുണ്ട്.
നായര്‍ പ്രാതിനിധ്യം ഇല്ലാതെ പോയത് പരിഹരിക്കുന്നതിനായി സംസ്ഥാന കമ്മിറ്റിയംഗം സി.എസ്. സുജാതയെ അമ്പലപ്പുഴയിലോ കായംകുളത്തോ പരിഗണിക്കണമെന്നും വാദമുയരുന്നുണ്ട്. എന്നാല്‍, ഈ വൈകിയവേളയില്‍ ഇനി മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നില്ല. ജില്ലാ നേതൃത്വം നിര്‍ദേശിക്കാത്ത സ്ഥാനാര്‍ഥിയുടെ പേര് സംസ്ഥാന നേതൃത്വം മാവേലിക്കരയ്ക്കുവേണ്ടി നിശ്ചയിക്കുകയും ചെയ്തു. അതേസമയം ദീര്‍ഘകാലമായി മത്സരിക്കുന്നവരെ മാറ്റിയതില്‍ സന്തോഷിക്കുന്ന പാര്‍ട്ടിപ്രവര്‍ത്തകരും ഏറെയാണ്.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
നെഹ്റു ട്രോഫി വള്ളം കളി നടത്തുന്നത് പരിഗണനയില്‍
മത്സ്യ ബന്ധന വള്ളം മറിഞ്ഞ് നാല് പേര് മരിച്ചു
ഛർദ്ദി; 40 പേർ ചികിത്സതേടി
മത്സ്യബന്ധന ഉപകരണങ്ങൾക്ക് ഇൻഷുറൻസ്; അപേക്ഷിക്കാം
അജ്ഞാതരോഗം: കുട്ടനാട്ടില്‍ രണ്ടായിരത്തോളം താറാവുകള്‍ ചത്തു
കോവിഡ് വാര്‍ഡില്‍ തെരഞ്ഞെടുപ്പ് പ്രചാരണ വീഡിയോ ചിത്രീകരണം: എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.പി. ചിത്തരഞ്ജനെതിരെ പരാതി
നടി പ്രിയങ്ക അരൂരില്‍ മത്സരിക്കും
രാജ്യത്തെ വിഭജിക്കുന്ന പ്രധാനമന്ത്രിയാണ് നരേന്ദ്രമോദിയെന്ന് രാഹുല്‍ ഗാന്ധി
പുഷ്പാര്‍ച്ചന വിവാദം: സന്ദീപ് വചസ്പതിയെ പിന്തുണച്ച് തുഷാര്‍ വെള്ളാപ്പള്ളി
സിപിഐ മുന്‍ ജില്ലാ നേതാവ് കുട്ടനാട്ടില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി
നിയമസഭാ തിരഞ്ഞെടുപ്പ്: രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തിരഞ്ഞെടുപ്പ് യോഗങ്ങള്‍ക്ക് പ്രത്യേക സ്ഥലങ്ങള്‍ അനുവദിക്കും
ചേര്‍ത്തല, അമ്പലപ്പുഴ താലൂക്കുകളില്‍ നിരോധനാജ്ഞ