ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ജപ്പാന് പ്രധാനമന്ത്രി സുഗാ യോഷിഹിഡേയുമായുമായി ടെലിഫോണ്‍ സംഭാഷണം നടത്തി. പരസ്പര വിശ്വാസവും പങ്കിടുന്ന മൂല്യങ്ങളും നയിക്കുന്ന ഇന്ത്യ-ജപ്പാന് പ്രത്യേക തന്ത്രപ്രധാന ആഗോള പങ്കാളിത്തത്തില്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഉണ്ടായിട്ടുള്ള ഗുണപരമായ ഗതിവേഗത്തില്‍ ഇരു നേതാക്കളും സംതൃപ്തി പ്രകടിപ്പിച്ചു.
കോവിഡ് 19 മഹാമാരിയ്ക്കിടയിലൂം കഴിഞ്ഞവര്‍ഷവും ഉഭയകക്ഷി കൈമാറ്റങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടു പോയതിനെ അവര്‍ അഭിനന്ദിച്ചു. നിര്‍ദ്ദിഷ്ട വിദഗ്ദ്ധ തൊഴിലാളികളുടെ സഹകരണം സംബന്ധിച്ച് അടുത്തിടെ ഒപ്പുവച്ച സഹകരണ പത്രത്തെ അവര്‍ സ്വാഗതം ചെയ്യുകയും അതിന്റെ എത്രയും വേഗത്തിലുള്ള നടപ്പാക്കലിനെ താല്പര്യത്തോടെ ഉറ്റുനോക്കുകയും ചെയ്യുന്നു.
മുംബൈ-അഹമ്മദാബാദ് അതിവേഗ റെയില്‍ (മഹസര്‍) പദ്ധതിയെ ഇന്ത്യ-ജപ്പാന് തന്ത്രപ്രധാന ഉഭയകക്ഷി പങ്കാളിത്തിന്റെ തിളങ്ങുന്ന ഉദാഹരണമായി ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി അതിന്റെ വിജയകരമായ നടപ്പാക്കലിലെ പ്രതിജ്ഞാബദ്ധത പ്രകടിപ്പിക്കുകയും ചെയ്തു.
രണ്ടു നേതാക്കളും പരസ്പര താല്പര്യമുള്ള പ്രാദേശികവും ആഗോളവുമായ വിഷയങ്ങളെക്കുറിച്ച് തങ്ങളുടെ വീക്ഷണങ്ങള്‍ കുടുതല്‍ പങ്കുവയ്ക്കുകയും പൊതുവായ വെല്ലുവിളികളെ അഭിസംബോധനചെയ്യുന്നതിന് ഇരു രാജ്യങ്ങള്‍ക്കും സുപ്രധാനമായ പങ്കുവഹിക്കാനാകുമെന്ന ഏകാഭിപ്രായത്തില്‍ എത്തുകയും ചെയ്തു. ഇക്കാര്യത്തില്‍ ഓസ്ട്രേലിയയും യു.എസും പോലുള്ള സമാനമനസ്ക്കരായ രാജ്യങ്ങളുമായി ക്വാഡ് കൂടിയാലോചന മൂല്യങ്ങള്‍ മുറുകെ പിടിച്ചുകൊണ്ടുള്ള ഇടപാടുകള്‍ക്ക് ഊന്നല്‍ നല്‍കുന്നതിനും ഉപകാരപ്രദമായ ചര്‍ച്ചകള്‍ തുടരുന്നതിനും സമ്മതിച്ചു.
രണ്ടു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 70-ാം വാര്‍ഷികം 2022 ല്‍ വരുമെന്ന് ചൂണ്ടിക്കാട്ടിയ ഇരു നേതാക്കളും അത് ഉചിതമായ രീതിയില്‍ ആഘോഷിക്കുന്നതിനും സമ്മതിച്ചു. വാര്‍ഷിക ഉഭയകക്ഷി ഉച്ചകോടിക്കായ എത്രയും വേഗം ഇന്ത്യ സന്ദര്‍ശിക്കാനായി പ്രധാനമന്ത്രി സുഗയെ പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷണിച്ചു.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
രാഷ്ട്രപതി ഭവന് മുന്നിലെ ഉദ്യാനമായ മുഗള്‍ ഗാര്‍ഡന്റെ പേര് മാറ്റി.
ഈ വർഷത്തെ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു ; വയനാട്ടിലെ ചെറുവയൽ രാമൻ പുരസ്കാര നിറവിൽ .
ദിഗ് വിജയ് സിംഗിനെ തള്ളി ;സർജിക്കൽ സ്ട്രൈക്ക് വിവാദത്തിൽ നിലപാടുമായി രാഹുൽ.
ഇനി അൻഡമാൻ ദ്വീപുകൾക് പുതിയ ചരിത്രം.
വ്യാജ വാര്‍ത്തകള്‍ തടയാനുള്ള പദ്ധതികളുമായി ഐടി മന്ത്രാലയം .
യുദ്ധം രാജ്യത്തെ തകർത്തു; ഇന്ത്യയുമായി ചർച്ചക്ക് തയ്യാറെന്ന് പാക്ക് പ്രധാനമന്ത്രി.
ഉത്തരേന്ത്യയിൽ തണുപ്പ് കടുക്കുന്നു; തലസ്ഥാനത്ത് പൂജ്യത്തിനടുത്ത് .
തെറ്റു പറ്റി; ഗുലാം നബിക്കൊപ്പം പോയ വർ തിരിച്ചു വരവിന്റെ പാതയിൽ.
കർണ്ണപ്രയാഗിലും വീടുകളിൽ വിള്ളൽ ; ദുസ്സൂചനയായി പ്രകൃതിയുടെ പ്രതിഭാസം.
രാജ്യത്ത് പ്രവർത്തനം തുടങ്ങാൻ വിദേശ യൂണിവേഴ്സിറ്റികൾക്ക് മാർഗ്ഗരേഖ പുറത്തിറക്കി.
പ്രധാനമന്ത്രിയുടെ മാതാവ് ഹീരാബെൻ അന്തരിച്ചു.
ശൈത്യത്തിന്റെ പിടിയിൽ തലസ്ഥാനം.