കുളിച്ചു വന്നാല്‍ കുറിതൊടണം. കുട്ടിക്കാലം മുതല്‍ നാം കേട്ടുവരുന്ന കാരണവന്മാരുടെ ഓര്‍മ്മപ്പെടുത്തലാണിത്. കുറി തൊടുന്നതിനായി വീടിന്റെ ഉമ്മറത്തു തന്നെ കെട്ടിത്തൂക്കിയിടുന്ന ഭസ്മക്കുട്ട ഒരുകാലത്ത് എല്ലാ വീടുകളിലെയും കാഴ്ചയായിരുന്നു. രാവിലെ നനച്ചും വൈകുന്നേരം നനക്കാതെയുമാണ് ഭസ്മം തൊടേണ്ടത്. ശിവരാത്രിയോടനുബന്ധിച്ച് ഹൈന്ദവര്‍ക്കിടയില്‍ നിലനില്‍ക്കുന്ന പ്രധാനപ്പെട്ട ആചാരമാണ് ഭസ്മധാരണം. രണ്ടുവിധത്തില്‍ ഇത് നിര്‍മ്മിക്കുന്നുണ്ട്. ഒന്ന് അഗ്നിഹോത്രത്തില്‍ നിന്നും ലഭിക്കുന്ന ഭസ്മം, രണ്ടാമത്തേത് പശുവിന്റെ ചാണകം ഉണക്കിയെടുത്ത് നിര്‍മ്മിക്കുന്ന ഭസ്മം. ഇതില്‍ രണ്ടാമത്തെ രീതിയാണ് വീടുകളില്‍ ചെയ്യാറുള്ളത്.
ശിവരാത്രി ദിനത്തില്‍ സന്ധ്യക്കാണ് ഭസ്മം ഉണ്ടാക്കുന്ന ചടങ്ങ് ചെയ്യേണ്ടത്. അതിനായി ചാണകം ശിവരാത്രിക്കു മുന്‍പേ തന്നെ പതിനെട്ടുരുളയാക്കി ഉണക്കിയെടുക്കണം. വീടിന്റെ വടക്കുഭാഗത്തു വെച്ചാണ് ചാണകം ചുട്ട് ഭസ്മമാക്കി എടുക്കേണ്ടത്. അതിനായി മുന്നിഞ്ച് ഘനത്തില്‍ നെല്ലുകുത്തിയ തവിടോ, അറക്കപ്പൊടിയോ വിരിച്ച് അതിനുമുകളില്‍ ചാണകത്തിന്റെ ഉരുളകള്‍ അടുക്കിയടുക്കി വെയ്ക്കണം. അതിനുമുകളില്‍ ഉമികൊണ്ടുമൂടണം. ഇനി ഇത് ചുട്ട് ഭസ്മമാക്കണം.
നമഃശിവായ ജപിച്ചു കൊണ്ടുവേണം ഇങ്ങനെ ഭസ്മം നിര്‍മ്മിക്കേണ്ടത്. മൂന്നുനാള്‍ കഴിഞ്ഞ് കത്തിച്ച ചാണക ഉരുളകള്‍ ശുദ്ധജലത്തില്‍ കലക്കി പുതിയ തോര്‍ത്തില്‍ അരിച്ചെടുക്കണം. ഇങ്ങനെ ശുദ്ധമാക്കിയെടുക്കുന്ന ജലം അനക്കാതെ ഊറാന്‍ വയ്ക്കണം. അടുത്തനാള്‍ അനക്കം കൂടാതെ തെളിവെള്ളം മാറ്റുക. അടിയില്‍ അവശേഷിക്കുന്ന ഭസ്മം ശുദ്ധമായ തുണിയില്‍ കെട്ടി വെള്ളം വാര്‍ന്നു പോകാനായി വെയിലില്‍ കെട്ടിത്തൂക്കിയിടുക. വെള്ളം മുഴുവന്‍ വാര്‍ന്നുപോയി ഒരാഴ്ച കൊണ്ട് കിട്ടുന്ന ഉണങ്ങിയ ഭസ്മം കൈകൊണ്ടു പൊടിച്ചെടുക്കണം. ശിവസഹസ്രനാമം ചൊല്ലി കൂവളത്തിലയാല്‍ അര്‍ച്ചിച്ച് കര്‍പ്പൂരം ഉഴിഞ്ഞ് ഭസ്മം ചെപ്പിലാക്കി വച്ച് യഥേഷ്ടം ഉപയോഗിക്കാം.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ നവരാത്രി ആഘോഷം: രഥോത്സവം നടത്തി.
രാമായണശീലുകളുടെ പുണ്യവുമായി രാമായണമാസാചരണത്തിന് ഇന്ന് തുടക്കം
ബലിപെരുന്നാൾ ബുധനാഴ്ച
സംസ്ഥാനത്ത് നാളെ മുതല്‍ റംസാന് വ്രതാരംഭം
വെള്ളായണി ക്ഷേത്രത്തിലെ പൊങ്കാല കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തും
കൊടുങ്ങല്ലൂര്‍ ഭരണി; ആചാരാനുഷ്ഠാനങ്ങള്‍ നടത്താം, ഭക്തര്‍ക്ക് നിയന്ത്രണം
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് തത്വകലശം, നാളെ ബ്രഹ്മകലശം, ഉത്സവം കൊടിയേറ്റ് 24 ന്
ശ്രീരാമ ക്ഷേത്ര നിർമ്മാണത്തിന് എൻഎസ്എസ് ഏഴ് ലക്ഷം നൽകി
വിഷ്ണു ഗായത്രി
ഗണേശ ഗായത്രി
ഗുരുവായൂര്‍ ഏകാദശി വിളക്ക് ആരംഭിച്ചു: ഇക്കുറി ചടങ്ങുകള്‍ മാത്രം, ഏകാദശി നവംബര്‍ 25 ന്
നവരാത്രി: ഇനി ഒന്‍പത് നാള് ദേവീ ഉപാസനയുടെ പുണ്യകാലം