തിരുവനന്തപുരം: ഓട്ടോറിക്ഷകളിലെ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ പോസ്റ്ററുകളെച്ചൊല്ലി വിവാദം ശക്തമാകുന്നു. മോട്ടോര്‍ വാഹന നിയമത്തിന്റെ ലംഘനമാണ് ഇതെന്ന ആക്ഷേപം ശക്തമാണ്. ചട്ടലംഘനത്തിന് മോട്ടോര്‍ വാഹന വകുപ്പ് ഒത്താശ ചെയ്യുന്നുവെന്നാരോപിച്ച്, കോണ്‍ഗ്രസ് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി.
ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ വാക്യം പോസ്റ്ററുകളായും ഫ്ളക്സായും ഓട്ടോറിക്ഷകളില്‍ വ്യാപകമായി പതിക്കുകയാണ്. തലസ്ഥാന നഗരത്തില്‍ അഞ്ഞൂറോളം ഓട്ടോറിക്ഷകള്‍ ഈ പരസ്യവാചകവുമായി സവാരി നടത്തുന്നു. മോട്ടോര്‍ വാഹന നിയമം അനുസരിച്ച് ഓട്ടോറിക്ഷകളുടെ മുന്‍ഭാഗം മഞ്ഞനിറത്തിലും ബാക്കി ഭാഗം കറുത്തനിറത്തിലുമായിരിക്കണം.
നിരവധി ഓട്ടോറിക്ഷകളുടെ പിറകുവശം മുതല്‍ മുകള്‍ ഭാഗം എല്‍ ഡി എഫ് പരസ്യവാചകത്തിനൊപ്പം ചുവപ്പായി മാറിയിരിക്കുന്നു. സി ഐ ടി യു നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഇതെന്ന് ഓട്ടോറിക്ഷ തൊഴിലാളികള്‍ പറയുന്നു ഓട്ടോറിക്ഷകള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നതിനായി നിറം മാറ്റുന്നത് നിയമവിരുദ്ധമാണെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.
അനുമതി ലഭിക്കണമെങ്കില്‍ ഒരു സ്ക്വയര്‍ സെന്റിമീറ്ററിന് നിശ്ചതിക തുക വച്ച് ഫീസ് ഒടുക്കണം. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രചരണ പോസ്റ്റര്‍ പതിച്ച ഓട്ടോറികഷകളൊന്നും ഇത്തരത്തില്‍ ഫീസടച്ച് അനുമതി തേടിയിട്ടില്ല. രാഷ്ട്രീയ നേതൃത്വത്തിന്റെ അപ്രീതി ഒഴിവാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ഉഫദ്യോഗസ്ഥര്‍ ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്. തിരുവനന്തപുരം ഡിസിസി അദ്ധ്യക്ഷന്‍ നെയ്യാറ്റിന്‍കര സനല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായിട്ടില്ല.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സ്കാനിംഗ് മെഷീനുകൾ 24 മണിക്കൂറും പ്രവർത്തിക്കാൻ നിർദ്ദേശം
ദേശീയപാതാ വികസനത്തിന് 21,583 കോടി രൂപ നഷ്ടപരിഹാരം നൽകി: മന്ത്രി മുഹമ്മദ് റിയാസ്
ഗ്രാമീണ മേഖലകളിൽ മികച്ച റോഡ് ഗതാഗതം ഉറപ്പാക്കും: മന്ത്രി പി. എ മുഹമ്മദ് റിയാസ്
ഒന്നര വർഷത്തിനുള്ളിൽ തിരുവനന്തപുരം സമ്പൂർണ ഇ- ജില്ലയാകും; മന്ത്രി കെ. രാജന്
തിരുവല്ലം ക്ഷേത്ര വികസനത്തിനായി ഏകോപന സമിതി രൂപീകരിക്കും
ശംഖുംമുഖം എയർപോർട്ട് റോഡ് സഞ്ചാരത്തിനായി തുറക്കുന്നു
ബജറ്റിൽ മനം നിറഞ്ഞ് തലസ്ഥാനം
കേരളം ഇന്ത്യയിലെ ആദ്യ കാര്‍ബണ്‍ ന്യൂട്രല്‍ കൃഷി നടപ്പാക്കുന്ന സംസ്ഥാനമാകും: മന്ത്രി പി.പ്രസാദ്
ഗവണ്മെന്റ് പ്ളീഡര്‍ നിയമനം; പാനല്‍ തയ്യാറാക്കുന്നു
റവന്യൂ വകുപ്പിനെ ജനാധിപത്യവത്കരിക്കും: മന്ത്രി കെ.രാജന്
കോവിഡ് രൂക്ഷം: പൊതുസമ്മേളനം ഉപേക്ഷിച്ച് സിപിഎം
ആറ്റുകാല്‍ പൊങ്കാല; അവലോകന യോഗം