Agriculture

Entertainment

June 3, 2023

BHARATH NEWS

Latest News and Stories

രണ്ടുവര്‍ഷം കൊണ്ട് പാലക്കാടിനെ കേരളത്തിലെ മികച്ച പട്ടണമാക്കും: ഇ ശ്രീധരന്‍

ഒറ്റപ്പാലം: തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ രണ്ട് വര്‍ഷം കൊണ്ട് പാലക്കാടിനെ കേരളത്തിലെ മികച്ച പട്ടണമാക്കുമെന്ന് ഇ ശ്രീധരന്‍. അഞ്ചുകൊല്ലം കൊണ്ട് ഇന്ത്യയിലെ തന്നെ മികച്ച പട്ടണവുമാക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

വിവാദങ്ങളല്ല വികസനമാണ് തന്റെ പ്രചാരണമെന്ന് ശ്രീധരന്‍ പറഞ്ഞു. രാഷ്ട്രീയമല്ല വികസനമാണ് തന്റെ ലക്ഷ്യം. പാലക്കാട്ടെ യുവാക്കളിലാണ് തന്റെ പ്രതീക്ഷ. പ്രായകൂടുതല്‍ അനുഭവസമ്പത്താവും. പാലക്കാട് ജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി ഒദ്യോഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയില്ലെങ്കിലും ശ്രീധരന്‍ പാലക്കാട്ട് തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു.