തികച്ചും അപ്രതീക്ഷിതമായാണ് ഫാദര്‍ ബനഡിക്ടിനെ തേടി ഒരു പെണ്‍കുട്ടി എത്തുന്നത്. ആലാട്ട് കുടുംബത്തില്‍ തുടര്‍ച്ചയായി നടന്ന മൂന്ന് ആത്മഹത്യകളുടെ ദുരൂഹത നീക്കാന്‍ തന്നെ സഹായിക്കണമെന്നതാണ് അവളുടെ ആവശ്യം. അതിനായി അവളെ സഹായിക്കാനിറങ്ങുമ്പോള് അദ്ദേഹം എത്തിപ്പെട്ടതാകട്ടെ മറ്റൊരു നിയോഗത്തില്‍. ആ നിയോഗത്തിന്റെ പിന്നാലെ പുതിയ രഹസ്യങ്ങളിലേക്ക് തന്നോടൊപ്പം പ്രേക്ഷകനെ കൂടി കൊണ്ടുപോവുകയാണ് ദ പ്രീസ്റ്റ് എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ കേന്ദ്രകഥാപാത്രം ഫാദര്‍ കാര്മന് ബനഡിക്ട്.
കഥയുടെ ആദ്യപകുതി വളരെ മികച്ചതും ഉദ്വേഗം ജനിപ്പിക്കുന്നതുമാണ്. എന്നാല്‍ അത്രകണ്ട് ഉദ്വേഗം ജനിപ്പിക്കുന്നതില്‍ രണ്ടാംപകുതി എത്തിയില്ല എന്നതും സത്യമാണ്. മലയാളസിനിമ ഇന്നുവരെ കണ്ടിട്ടുള്ളതില്‍ വെച്ച് വ്യത്യസ്തമായി ഹോളിവുഡ് ശൈലിയിലുള്ള പുരോഹിത കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. ഒന്നര വര്‍ഷത്തിന് ശേഷം മമ്മൂട്ടി സ്ക്രീനിലെത്തുന്ന കഥാപാത്രം കൂടിയാണ് ഫാദര്‍ ബനഡിക്ട്. സഭാവസ്ത്രം അണിഞ്ഞവനെങ്കിലും പാരാസൈക്കോളജിയില്‍ അതീവ തല്പരനാണ് ഫാദര്‍ ബനഡിക്ട്. പല ക്രിമിനല്‍ കേസ് അന്വേഷണങ്ങളിലും പൊലീസിനെ സഹായിക്കാന്‍ കഴിയുന്നത്ര ബുദ്ധിവൈഭവമുള്ള ഈ പുരോഹിത കഥാപാത്രം മമ്മൂട്ടിയുടെ കൈകളില്‍ തികച്ചും ഭദ്രമാണ്.
മമ്മൂട്ടിയോടൊപ്പം മഞ്ജു വാര്യര്‍ ആദ്യമായെത്തുന്നുവെന്ന നിലയിലും റിലീസിന് മുന്നേ ചിത്രം വലിയ ശ്രദ്ധ നേടിയിരുന്നു. ഒരൊറ്റ സീനില്‍ മാത്രമാണ് ഇരുവരും സ്ക്രീനില്‍ ഒന്നിക്കുന്നതെങ്കിലും, ചിത്രത്തില്‍ അത്രയും പ്രാധാന്യമുള്ള ആ രംഗം അത്രമേല്‍ മനോഹരമായത് മഞ്ജുവിന്റെ കൂടി സാന്നിധ്യം കാരണമാണെന്ന് നിസംശയം പറയാം. ജെസി ആയി എത്തിയ നിഖിലയും, അമേയയായി എത്തിയ ബേബി മോണിക്കയുമൊക്കെ തങ്ങളുടെ ഭാഗം മികച്ചതാക്കി.
നവാഗത സംവിധായകന് ജോഫിന്‍ ടി ചാക്കോയാണ് ഹൊറര്‍ മിസ്റ്ററി പശ്ചാത്തലത്തില്‍ ചിത്രം ഒരുക്കിയിരിക്കുന്നത്. ആദ്യ സംവിധാന സംരംഭത്തിന്റെ പതര്ച്ചയേതുമില്ലാതെയാണ് തിരക്കഥയുടെ ഓരോ ഘട്ടത്തിലും ജോഫിന്‍ തന്റെ ഇടപെടല്‍ നടത്തിയിരിക്കുന്നത്. സംവിധായകന്റെ തന്നെ കഥയ്ക്ക് അനുയോജ്യമായ വിധത്തില്‍ തിരക്കഥയൊരുക്കാന്‍ ശ്യാം മോഹനും ദീപു പ്രദീപും കാട്ടിയ മിടുക്കും പ്രത്യേകം എടുത്തുപറയേണ്ടതാണ്.
പ്രേക്ഷകന്റെ മനസ്സറിഞ്ഞ് ക്യാമറ ചലിപ്പിക്കാന്‍ ക്യാമറാമാന് അഖില്‍ ജോര്‍ജിന് കഴിഞ്ഞിട്ടുണ്ട്. സിനിമയ്ക്കിണങ്ങുന്ന വിധത്തില്‍ മൂഡ് സൃഷ്ടിക്കാന്‍ രാഹുല്‍ രാജിന്റെ പശ്ചാത്തല സംഗീതത്തിനും ഷമീര്‍ മുഹമ്മദിന്റെ എഡിറ്റിംഗിനും സാധിച്ചിട്ടുണ്ട്.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
ഈ വർഷത്തെ മിസ് ഇന്ത്യ സിനി ഷെട്ടി.
ബംഗാളി ചലച്ചിത്ര സംവിധായകന് തരുണ്‍ മജുംദാര്‍ അന്തരിച്ചു
റോക്കട്രി: ദി നമ്ബി ഇഫക്റ്റ്; പ്രത്യേക പ്രദര്‍ശനം ഡല്‍ഹിയില്‍ നടന്നു.
സമ്മര്‍ ഇന്‍ ബത്ലഹേമി’ന് രണ്ടാം ഭാഗം വരുന്നു
26ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്കു തുടക്കം; വിശിഷ്ടാതിഥിയായി ഭാവന
ചലച്ചിത്രമേള: ഡെലിഗേറ്റ് രജിസ്ട്രേഷൻ 26 മുതൽ
അന്താരാഷ്ട്ര ചലച്ചിത്ര മേള മാറ്റി വച്ചു
മരക്കാർ അറബിക്കടലിന്റെ സിംഹം: ദൃശ്യങ്ങൾ ചോർന്നു
പ്രതിഫലം വാങ്ങിയുള്ള മാജിക് ഷോകള്‍ ഇനി ചെയ്യില്ല: മജീഷ്യന്‍ ഗോപിനാഥ് മുതുകാട്
മരക്കാർ തീയറ്ററുകളിൽ റിലീസ് ചെയ്യും
മരക്കാര്‍ ആമസോണിൽ തന്നെ
ഒരു ഡോസ് കോവിഡ് വാക്സിൻ എടുത്തവർക്കും തിയേറ്ററിൽ പ്രവേശിക്കാം