Agriculture

Entertainment

June 3, 2023

BHARATH NEWS

Latest News and Stories

പുതുപ്പള്ളി വിട്ട് എങ്ങോട്ടുമില്ലെന്ന് ഉമ്മന്‍ ചാണ്ടി

ന്യൂഡല്‍ഹി: നേമം നിയോജകമണ്ഡലത്തില്‍ മത്സരിക്കാനില്ലെന്ന് ആവര്‍ത്തിച്ചറിയിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. താന്‍ 11 തിരഞ്ഞെടുപ്പില്‍ ജനവിധി തേടിയ മണ്ഡലമാണ് പുതുപ്പള്ളി. അവിടം വിട്ട് എങ്ങോട്ടുമില്ലെന്നും മത്സരിക്കുന്നുണ്ടെങ്കില്‍ അവിടെ മാത്രമേ മത്സരിക്കൂ എന്നും ഉമ്മന്‍ചാണ്ടി ഉറപ്പിച്ചുപറഞ്ഞു.

നേമത്ത് കോണ്‍ഗ്രസ്സിന് കരുത്തനായ സ്ഥാനാര്‍ത്ഥിയുണ്ടാകുമെന്ന് കെ പി സി സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. നേമത്തെ പോരാട്ടം കോണ്‍ഗ്രസ് ഗൗരവത്തോടെയാണ് കാണുന്നത്. ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥിയെയാണ് അവിടെ മത്സരിപ്പിക്കാന്‍ ഒരുങ്ങുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.