തിരുവനന്തപുരം: ബി ജെ പിയുടെ ഫിക്സഡ് ഡെപ്പോസിറ്റായി കോണ്‍ഗ്രസ് മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. 35 സീറ്റ് കിട്ടിയാല്‍ കേരളം ഭരിക്കുമെന്നാണ് ബി ജെ പിയുടെ നേതാവ് പറഞ്ഞത്. ബാക്കി ഞങ്ങള്‍ ഉണ്ടാക്കിക്കൊള്ളുമെന്നാണ്. ഭരണത്തിലെത്താന്‍ 71 സീറ്റ് കിട്ടേണ്ടയിടത്ത് 35 കിട്ടിയാല്‍ ഭരിക്കുമെന്ന് പറയുന്നത് എങ്ങനെയാണ്. അവിടെയാണ് കോണ്‍ഗ്രസിലുള്ള ബി ജെ പിയുടെ വിശ്വാസം. ഒരു ഫിക്സഡ് ഡെപ്പോസിറ്റായി കോണ്‍ഗ്രസ് ഇവിടെയുണ്ട്. ഈ ഫിക്സഡ് ഡെപ്പോസിറ്റുകളെ അയക്കണോയെന്ന് യുഡിഎഫിനെ പിന്തുണക്കുന്നവര്‍ പോലും ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. തങ്ങള്‍ വഞ്ചിതരാകരുതെന്നാണ് എല്ലാവരും ചിന്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോണ്‍ഗ്രസുകാരായി ജയിച്ചു വന്നവരെല്ലാം ബിജെപിക്കാരായത് എത്ര സ്ഥലത്ത് കണ്ടു. കോണ്‍ഗ്രസിനെ ജയിപ്പിച്ചതുകൊണ്ടു മാത്രം നിലനില്‍ക്കാനാകില്ലെന്ന് രാഹുല്‍ ഗാന്ധി തന്നെയാണ് പറഞ്ഞത്. വലിയ ഭൂരിപക്ഷം ഉണ്ടായാലേ നിലനില്‍ക്കൂവെന്നല്ലേ പറഞ്ഞത്. എന്നിട്ടും നയത്തില്‍ എന്തങ്കിലും പിഴവ് പറ്റിയോ എന്ന് നിങ്ങള്‍ പരിശോധിച്ചോ. ബിജെപി ആകാന്‍ മടിയില്ല എന്ന് പരസ്യമായി പറയുന്ന കോണ്‍ഗ്രസ് നേതാവ് ഇവിടെ ഇല്ലേ. എന്നിട്ട് പറയുകയാണ്, കോണ്‍ഗ്രസ് ജയിച്ചില്ലെങ്കില്‍ ബിജെപി വളരുമെന്ന്. എവിടെയെങ്കിലും നിങ്ങള്‍ക്ക് ബിജെപിയെ ചെറുത്തു നില്‍ക്കാനായോ.
മതനിരപേക്ഷ മനസുള്ളവരാണ് കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും. മതനിരപേക്ഷതയ്ക്ക് രാജ്യത്ത് വലിയ ആപത്ത് സംഭവിക്കുകയാണ്. ആര്‍എസ്എസ് ആണ് ഭരണഘടനയെ തകര്‍ക്കാന്‍ എന്നും ശ്രമിച്ചത്. ഒരു കാലത്ത് രഹസ്യമായി ചെയ്തു. ഇപ്പോള്‍ പരസ്യമായി ചെയ്യുന്നു. എല്ലാ രാഷ്ട്രങ്ങളും തള്ളിപ്പറഞ്ഞ ഹിറ്റ്ലര്‍ മാതൃക ആര്‍എസ്എസ് മാത്രമാണ് ഉള്‍ക്കൊണ്ടത്. അവര്‍ക്ക് ശരിയെന്നു തോന്നുന്നത് അവര്‍ ഇവിടെ നടപ്പാക്കുന്നു. മതനിരപേക്ഷ ശക്തികള്‍ ഇത് ചോദ്യം ചെയ്യുന്നു. സംസ്ഥാന സര്‍ക്കാര്‍ ഈ നിലപാടില്‍ ഉറച്ചു നില്ക്കുന്നു. ഭരണഘടന സംരക്ഷിക്കാന്‍ ഈ നാട്ടിലെ ജനങ്ങള്‍ സംസ്ഥാന സര്‍ക്കാറിനോടൊപ്പം ചേര്‍ന്നു നിന്നു. കേരളം ഇന്ന് സ്വീകരിക്കുന്ന നിലപാട് കൂടുതല്‍ ശക്തിപ്പെടണമെന്ന് മതനിരപേക്ഷത ആഗ്രഹിക്കുന്ന ജനങ്ങള്‍ ആഗ്രഹിക്കുന്നു. വര്‍ഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് സ്വീകരിക്കേണ്ടത്. വര്‍ഗീയതയുടെ അടയാളം പേറുന്നവര്‍ക്ക് ഇതിന് കഴിയില്ല.
പല വിഷയങ്ങളിലും വര്‍ഗീയതയുമായി സമരസപ്പെടുന്ന കോണ്‍ഗ്രസിനെയാണ് നാം കണ്ടത്. കോണ്‍ഗ്രസ് എന്ന പാര്‍ട്ടി ഇത്രയും ദുര്‍ബലമാകാന്‍ കാരണമെന്താണ്. നിരവധി വര്‍ഷം ഇന്ത്യ ഭരിച്ച പാര്‍ട്ടിയുടെ ഇന്നത്തെ സ്ഥിതി എന്താണ്. നേതാക്കള്‍ എവിടെയാണിപ്പോള്‍. എത്രപേരാണ് ബിജെപിയിലെത്തിയത്. എന്നിട്ടും അനുഭവത്തില്‍ നിന്നും പാഠം പഠിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായോ. എവിടെയാണ് തെറ്റിയതെന്ന് നോക്കി തിരുത്തിയോയെന്നും മുഖ്യമന്ത്രി ചോദിച്ചു.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
പി എഫ് ഐ ഹർത്താൽ അക്രമണം; ജപ്തി നടപടികളിൽ സർക്കാറിനെതിരെ ഹൈക്കോടതി.
കേരളത്തിൽ പ്ലാസ്റ്റിക്ക് നിരോധനം നീക്കി.
സർക്കാർ ജീവനക്കാർക്ക് പണിമുടക്കാൻ അവകാശമില്ല; കർശന നിരീക്ഷണവുമായി ഹൈക്കോടതി.
പി എഫ് ഐ കേന്ദ്രങ്ങളിൽ വ്യാപക റെയ്ഡ് . വിവരങ്ങൾ ചോർന്നു . നേതാക്കൾ മുങ്ങി.
കള്ളപ്പണം; ടി.ഒ. സൂരജിന്റെ സ്വത്ത് കണ്ടുകെട്ടി.
വിഴിഞ്ഞം സമരം നഷ്ടം; ലത്തീൻ സഭയിൽ നിന്നും ഈടാക്കാൻ സർക്കാർ നീക്കം.
ദേശീയ പതാകയെ അവഹേളിച്ചു; ആമസോണിനെതിരെ കേസ്.
പി എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറി സി.എ. റൗഫ് പിടിയിൽ .
കോടിയേരി ബാലകൃഷ്ണന് അന്തരിച്ചു.
നാളെ സ്കൂളുകൾക്ക് പ്രവർത്തിദിനം
എൻ ഐ എ റെയ്ഡ്; 14 പേരെ ഡൽഹിയിലേക്ക് വിമാന മാർഗ്ഗം കൊണ്ടു പോയി.
ഗവർണ്ണറുടെ പത്ര സമ്മേളനം; സർക്കാറിനെതിരെ കടുത്ത വിമർശനം.