Agriculture

Entertainment

January 31, 2023

BHARATH NEWS

Latest News and Stories

കമല്‍ഹാസന്‍ കോയമ്പത്തൂര്‍ സൗത്തില്‍ മത്സരിക്കും: മക്കള്‍ നീതി മയ്യം ആദ്യ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു

ചെന്നൈ: ഏപ്രില്‍ ആറിന് നടക്കുന്ന തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക കമല്‍ഹാസന്റെ മക്കള്‍ നീതി മയ്യം പുറത്തുവിട്ടു. വിവിധ മണ്ഡലങ്ങളില്‍ മത്സരിക്കുന്ന 70 സ്ഥാനാര്‍ത്ഥികളുടെ പട്ടികയാണ് പ്രഖ്യാപിച്ചത്.

മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ഹാസന്‍ കോയമ്പത്തൂര്‍ സൗത്തില്‍ നിന്ന് ജനവിധി തേടും. തമിഴ്‌നാട്ടിലെ 234 സീറ്റുകളില്‍ 154 ഇടത്താണ് മക്കള്‍ നീതി മയ്യം മത്സരിക്കുന്നത്. ശേഷിക്കുന്ന 80 സീറ്റുകള്‍ സഖ്യകക്ഷികളായ ഓള്‍ ഇന്ത്യ സമത്വ മക്കള്‍ കച്ചിക്കും ഇന്ദിയ ജനനായക കച്ചിക്കുമാണ് നീക്കിവെച്ചിരിക്കുന്നത്.

2019 ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കമല്‍ഹാസന്റെ നേതൃത്വത്തിലുള്ള മക്കള്‍ നീതി മയ്യത്തിന്റെ വോട്ടുവിഹിതം നാലുശതമാനമാണ്. നഗരങ്ങളില്‍ വോട്ടുവിഹിതം 10 ശതമാനമായി ഉയര്‍ന്നത് മുന്‍നിര പാര്‍ട്ടികളെ ഞെട്ടിച്ചിരുന്നു. സംസ്ഥാനത്തെ അഴിമതിയാണ് മക്കള്‍ നീതി മയ്യം മുഖ്യമായി ഉയര്‍ത്തിക്കാട്ടുന്നത്. വീട്ടമ്മമാര്‍ക്ക് ശമ്പളമുള്‍പ്പെടെ നിരവധി വാഗ്ദാനങ്ങളുമായാണ് മക്കള്‍ നീതി മയ്യം ജനവിധി തേടുന്നത്.