Agriculture

Entertainment

January 31, 2023

BHARATH NEWS

Latest News and Stories

നിയമസഭാ കയ്യാങ്കളി കേസ് പിന്‍വലിക്കാനാവില്ല: ഹൈക്കോടതി

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. പൊതുമുതല്‍ നശിപ്പിച്ച കേസ് എഴുതിത്തള്ളാന്‍ ആവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ കേസില്‍ പ്രതികളാണ്.

കേസ് നിലനില്‍ക്കുമെന്നും പ്രതികള്‍ തുടര്‍വിചാരണ നേരിടണമെന്നും സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു. കേസ് പിന്‍വലിക്കാനുള്ള തിരുവനന്തപുരം സി ജെ എം കോടതി ഉത്തരവ് ചോദ്യം ചെയ്തുള്ള ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്. മന്ത്രിമാരായ ഇ പി ജയരാജന്‍, കെ ടി ജലീല്‍ എന്നിവരും കെ അജിത്ത്, കെ കുഞ്ഞുമുഹമ്മദ്, സി കെ സദാശിവന്‍, വി ശിവന്‍കുട്ടി എന്നിവരും കേസിലെ പ്രതികളാണ്.

പൂട്ടിക്കിടന്ന ബാറുകള്‍ തുറക്കാന്‍ ധനമന്ത്രിയായിരുന്ന കെ എം മാണി ഒരുകോടി രൂപ കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ചാണ് ബജറ്റ് അവതരണത്തിന് ശ്രമിച്ച മാണിയ തടയാന്‍ ഇടതുപക്ഷം നിയമസഭയ്ക്കകത്തും പുറത്തും പ്രക്ഷോഭം സംഘടിപ്പിച്ചത്. നിയമസഭയിലെ മൈക്ക്, കസേരകള്‍, കമ്പ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള നിരവധി വസ്തുക്കളാണ് അന്ന് നശിപ്പിച്ചത്. കയ്യാങ്കളിക്കിടെ പ്രതിപക്ഷ എം എല്‍ എമാര്‍ സ്പീക്കറുടെ ഡയസില്‍ അതിക്രമിച്ച് കടക്കുകയും ചെയ്തിരുന്നു.