തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ കോവിഡ് രോഗികള്‍ക്കായി ഏര്‍പ്പെടുത്തിയ തപാല്‍ വോട്ടിന്റെ മറവില്‍ വ്യാപകമായി നടന്ന കള്ളവോട്ട് നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കുമോ എന്ന ആശങ്കയില്‍ രാഷ്ട്രീയപാര്‍ട്ടികള്‍. യു ഡി എഫും ബിജെപിയും ഇതുസംബന്ധിച്ചു തിരഞ്ഞെടുപ്പു കമ്മിഷനു പരാതി നല്കി.
തദ്ദേശ തിരഞ്ഞെടുപ്പില്‍ കോവിഡ് രോഗികള്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്ക്കുമായിരുന്നു തപാല്‍ വോട്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത് 80 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും കോവിഡ് ബാധിതര്‍ക്കും പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ പെട്ടവര്‍ക്കുമാണ് അനുവദിച്ചിട്ടുള്ളത്. 80 കഴിഞ്ഞ 6.21 ലക്ഷം പേരും ഭിന്നശേഷിക്കാരായ 1.33 ലക്ഷവുമാണ് വോട്ടര്‍പട്ടികയിലുള്ളത്.
ഇതിനു പുറമേ പട്ടികയിലെ കൂടുതല്‍ ഭിന്നശേഷിക്കാരെ കണ്ടെത്തി തരംതിരിക്കല്‍ തുടരുകയാണ്. ഈ ക്യാമ്പൈന് പൂര്‍ത്തിയാകുമ്പോള്‍ ആകെ ഭിന്നശേഷിക്കാര്‍ 3.80 ലക്ഷമെങ്കിലും വരും. ഇതോടെ തപാല്‍ വോട്ടിന് അര്‍ഹരാകുന്ന ആകെ വോട്ടര്‍മാര്‍ 10.01 ലക്ഷമാകും. ഇതിനു പുറമേയാണ് കോവിഡ് ബാധിതരും സമ്പര്‍ക്കപ്പട്ടികയിലുള്ളവരും.
ഇത്രയേറെപ്പേര്‍ തപാല്‍ വോട്ടിന് അര്ഹരാകുമ്പോള് ചെറിയ രീതിയിലെ അട്ടിമറി പോലും തിരഞ്ഞെടുപ്പുഫലത്തെ നിര്‍ണായകമായി സ്വാധീനിക്കാം. ത്രികോണ മത്സരം നടക്കുന്ന മണ്ഡലങ്ങളില്‍ നേരിയ വോട്ടുവ്യത്യാസത്തിനു തോല്‍വി സംഭവിക്കാം. ഇവിടെ തപാല്‍ വോട്ടുകള്‍ നിര്‍ണായകമാകുമെന്നാണു രാഷ്ട്രീയപാര്‍ട്ടികളുടെ വിലയിരുത്തല്‍.
അട്ടിമറി സാധ്യത കണക്കിലെടുത്ത് എല്ലാ ബൂത്തുകളിലും തപാല്‍ വോട്ടിങ് നിരീക്ഷിക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ പ്രത്യേക സമിതികളെ നിയോഗിച്ചിട്ടുണ്ട്. തപാല്‍ വോട്ടിനുള്ള ഫോം 12ഡി ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ വീട്ടിലെത്തിച്ചു തുടങ്ങിയിട്ടുണ്ട്. ഇവ സമര്‍പ്പിക്കേണ്ട അവസാന തീയതി 17 ആണ്.
ഫോം നിരസിച്ചാല്‍ നേരിട്ടു ബൂത്തിലെത്തി വോട്ടു ചെയ്യാം. കോവിഡ് രോഗികള്‍ക്കും സമ്പര്ക്കക്കാര്ക്കും വൈകിട്ട് 6 മുതല്‍ 7 വരെ മാത്രമേ ബൂത്തിലെത്താനാകൂ.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
ത്രിപുരയടക്കമുള്ള മൂന്ന് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു.
കൈക്കലാക്കി ഹിമാചൽ.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് മേയ് 31ന്
അഞ്ചിൽ നാല് താമര ; പഞ്ചാബ് ആപ്പ് , ഇരുട്ടിലേക്ക് കോൺഗ്രസ് .
അസം മുനിസിപ്പൽ തിരഞ്ഞെടുപ്പ് ; ബിജെപി ബഹുദൂരം മുന്നിൽ.
ഗോവ തൂക്ക്; കുതിര കച്ചവടത്തിന് സാധ്യതയേറി
പഞ്ചാബിൽ ആപ്പിന്റെ തേരോട്ടം
യു പിയിൽ യോഗി തുടരും
യു പി യിൽ ആദ്യ ഘട്ടം വോട്ടെടുപ്പ് തുടങ്ങി. പ്രതീക്ഷയിൽ ബി ജെ പി .
ത്രിപുരയിൽ ബി ജെ പി നേടിയത് ചരിത്ര വിജയം; അമിത് ഷാ
തമിഴ്നാട്ടിൽ ഡിഎംകെ
ബംഗാളിൽ മമത മുന്നിൽ