പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പില്‍ കാഴ്ച പരിമിതര്‍ക്കും ശാരീരിക ബലഹീനതകള്‍ ഉള്ളവര്‍ക്കും വോട്ട് രേഖപ്പെടുത്തുന്നതിന് പ്രത്യേക നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. തെരഞ്ഞെടുപ്പ് ചട്ടം 1961 ലെ റൂള്‍ 49എന്‍ പ്രകാരമാണ് ഈ വിഭാഗങ്ങള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
വോട്ടിംഗ് യന്ത്രത്തിലെ ചിഹ്നങ്ങള്‍ കാണാനോ, വോട്ട് രേഖപ്പെടുത്താനോ കഴിയാത്ത ഒരാളാണെന്ന് പ്രിസൈഡിംഗ് ഉദ്യോഗസ്ഥന് ഉത്തമബോധ്യം വന്നാല്‍ ആ വോട്ടര്‍ക്ക് മറ്റൊരാളുടെ സഹായത്തോടെ വോട്ട് രേഖപ്പെടുത്താന്‍ അനുമതി നല്‍കാവുന്നതാണ്.
ഇങ്ങനെ വരുന്ന സഹായികള്‍ 18 വയസിനു മുകളിലുള്ളവരായിരിക്കണം. ഒരു വ്യക്തി ഒന്നിലധികം വോട്ടര്‍മാക്ക് സഹായിയായി വരാന്‍ പാടില്ല. ഇത് ഉറപ്പാക്കുന്നതിന് സഹായിയായി വരുന്ന ആളിന്റെ വലതു ചൂണ്ടുവിരലില്‍ മഷി പുരട്ടും. റൂള്‍ 49എന്‍ ന്റെ സബ് റൂള്‍ (2) പ്രകാരം, പരസഹായത്തോടെ ചെയ്യപ്പെട്ടിട്ടുള്ള വോട്ടറുടെ വിശദ വിവരങ്ങള്‍ ഫോം 14 എ യില്‍ പ്രിസൈഡിംഗ് ഓഫീസര്‍ രേഖപ്പെടുത്തും.
വോട്ടിംഗ് കംപാര്‍ട്മെന്റ് വരെ പരസഹായമില്ലാതെ എത്തിച്ചേരാന്‍ സാധ്യമല്ലെങ്കിലും വോട്ട് സ്വയം ചെയ്യാന്‍ കഴിയുന്ന ആള്‍ക്കാരെ സഹായി വോട്ടിംഗ് കംപാര്‍ട്മെന്റ് വരെ മാത്രമേ അനുഗമിക്കാന്‍ പാടുള്ളു. ഇത്തരം കേസുകളില്‍ കംപാര്‍ട്മെന്റിനുള്ളിന്‍ വോട്ടര്‍ മാത്രം പ്രവേശിച്ചു സ്വയം വോട്ട് ചെയ്യേണ്ടതാണ്. ഇത്തരം വോട്ടര്‍മാരുടെ വിവരങ്ങള്ഫോം 14 എ യില്‍ രേഖപ്പെടുത്തേണ്ടതില്ല.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
ത്രിപുരയടക്കമുള്ള മൂന്ന് സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു.
കൈക്കലാക്കി ഹിമാചൽ.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് മേയ് 31ന്
അഞ്ചിൽ നാല് താമര ; പഞ്ചാബ് ആപ്പ് , ഇരുട്ടിലേക്ക് കോൺഗ്രസ് .
അസം മുനിസിപ്പൽ തിരഞ്ഞെടുപ്പ് ; ബിജെപി ബഹുദൂരം മുന്നിൽ.
ഗോവ തൂക്ക്; കുതിര കച്ചവടത്തിന് സാധ്യതയേറി
പഞ്ചാബിൽ ആപ്പിന്റെ തേരോട്ടം
യു പിയിൽ യോഗി തുടരും
യു പി യിൽ ആദ്യ ഘട്ടം വോട്ടെടുപ്പ് തുടങ്ങി. പ്രതീക്ഷയിൽ ബി ജെ പി .
ത്രിപുരയിൽ ബി ജെ പി നേടിയത് ചരിത്ര വിജയം; അമിത് ഷാ
തമിഴ്നാട്ടിൽ ഡിഎംകെ
ബംഗാളിൽ മമത മുന്നിൽ