Agriculture

Entertainment

January 31, 2023

BHARATH NEWS

Latest News and Stories

കോവാക്‌സിന്‍ രണ്ടാം ഡോസ് 15, 16 തീയതികളില്‍ വിതരണം ചെയ്യും

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ കോവിഡ് പ്രതിരോധ വാക്‌സിന്റെ ഫസ്റ്റ് ഡോസായി കോവാക്‌സിന്‍ എടുത്തവര്‍ക്ക് രണ്ടാമത്തെ ഡോസ് എടുക്കുന്നതിനു വേണ്ടി താഴെ പറയുന്ന വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ മാര്‍ച്ച് 15, 16 തിയ്യതികളില്‍ സജ്ജീകരണം ഒരുക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

പേരാവൂര്‍, പെരിങ്ങോം, പയ്യന്നൂര്‍, തളിപ്പറമ്പ എന്നിവിടങ്ങളിലെ താലൂക്ക് ആശുപത്രികള്‍, തലശ്ശേരി ജനറല്‍ ആശുപത്രി, പിണറായി സഹകരണ ബാങ്ക് സായാഹ്ന ശാഖ ഹാള്‍, മരക്കാര്‍ കണ്ടി ചന്ദ്രശേഖര്‍ ഓഡിറ്റോറിയം എന്നിവിടങ്ങളിലാണ് കോവാക്‌സിന്‍ രണ്ടാം ഡോസ് ലഭിക്കുക.

ഒന്നാമത്തെ ഡോസ് കോവാക്‌സിന്‍ എടുത്തവര്‍ രണ്ടാമത്തെ ഡോസ് എടുക്കുന്നതിനായി ഈ ദിവസങ്ങളില്‍ മേല്‍ കേന്ദ്രങ്ങളില്‍ എത്തിച്ചേരണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.