Agriculture

Entertainment

January 31, 2023

BHARATH NEWS

Latest News and Stories

കോണ്‍ഗ്രസില്‍ നിന്ന് കൂടുതല്‍ നേതാക്കളും പ്രവര്‍ത്തകരും രാജിയിലേക്ക്

തിരുവനന്തപുരം: സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ കൂടുതല്‍ നേതാക്കളും പ്രവര്‍ത്തകരും രാജിവയ്ക്കുന്നു. കെ പി സി സി ആസ്ഥാനത്തിന് മുന്നില്‍ തല മുണ്ഡനം ചെയ്ത് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ലതിക സുഭാഷ് രാജിവച്ചു. കര്‍ഷക കോണ്‍ഗ്രസ നേതാവ് ചെറിയാന്‍ കല്‍പകടവാടിയും രാജിവച്ചു.

പത്തനംതിട്ട മുന്‍ ഡി സി സി പ്രസിഡന്റ് പി മോഹന്‍ രാജ് പാര്‍ട്ടി വിട്ടു. കഴിഞ്ഞ തവണ കോന്നിയില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായിരുന്നു മോഹന്‍രാജ്. ഇരിക്കുറില്‍ എ ഗ്രൂപ്പ് നേതാക്കള്‍ രാജിവച്ചു. 22 ഡി സി സി ഭാരവാഹികളും 13 മണ്ഡലം ഭാരവാഹികളുമാണ് രാജിവച്ചത്.