കേളകം: പശ്ചിമഘട്ടത്തില്‍ നടത്തിയ പക്ഷി സര്‍വ്വേയില്‍ പുതിയ ഇനം കോഴിക്കിളിയെ കണ്ടെത്തി. ആറളം വൈല്‍ഡ് ലൈഫ് ഡിവിഷനും മലബാര്‍ നാച്യുറല്‍ ഹിസ്റ്ററി സൊസൈറ്റിയും ചേര്‍ന്ന് ആറളം, കൊട്ടിയൂര്‍ വന്യജീവി സങ്കേതങ്ങളില്‍ നടത്തിയ 20-ാമത് പക്ഷിസര്വ്വേയിലാണ് 14 ഇനം പുതിയ പക്ഷികളെ കണ്ടെത്തിയത്.
കണ്ടെത്തിയവയില്‍ 12 എണ്ണം പശ്ചിമഘട്ടത്തില്‍ തനതായി കാണുന്ന പക്ഷികളാണ്. സര്‍വ്വേയ്ക്ക് ഇടയില്‍ കണ്ടെത്തിയ കോഴിക്കിളിയാണ് പുതുതായി വന്യജീവി സങ്കേതത്തില്‍ രേഖപ്പെടുത്തിയ പക്ഷി. ഇതോടെ ആറളം, കൊട്ടിയൂര്‍ വന്യജീവി സങ്കേതങ്ങളിലായി 247 പക്ഷികളെയാണ് കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ നിന്ന് രേഖപ്പെടുത്തിയിട്ടുള്ളത്.
ആറളം വൈല്‍ഡ് ലൈഫ് ഡിവിഷനും മലബാര്‍ നാച്യുറല്‍ ഹിസ്റ്ററി സൊസൈറ്റിയും ചേര്‍ന്ന് ആറളം, കൊട്ടിയൂര്‍ വന്യജീവി സങ്കേതങ്ങളില്‍ നടത്തിയ 20-ാമത് പക്ഷിസര്‍വ്വേ സമാപിച്ചു. കേരളത്തില്‍ മറ്റൊരു സംരക്ഷിത മേഖലകളിലും പക്ഷികളെ കുറിച്ച് ഇത്രയും നീണ്ട വര്‍ഷങ്ങളിലെ പഠനങ്ങള്‍ നടന്നിട്ടില്ല. ബസ്ര പ്രാപ്പിടിയന്‍, പൊട പൊന്മാര്, ത്രിയംഗുലി മരംകൊത്തി, കിന്നരി പ്രാപ്പരുന്ത് എന്നിവയാണ് സര്‍വ്വേയില്‍ രേഖപ്പെടുത്തിയ മറ്റ് പ്രധാന പക്ഷികള്‍.
ആറളം, കൊട്ടിയൂര്‍ വന്യജീവി സങ്കേതങ്ങളിലെ ജീവനക്കാരും തൃശൂര്‍ കേരള ഫോറസ്ട്രി കോളജിലെ കുട്ടികളും 20ഓളം മറ്റ് പക്ഷി നിരീക്ഷികരും പങ്കെടുത്ത സര്‍വേ വൈല്‍ഡ് ലൈഫ് വാര്ഡന് എ. ഷജ്ന ഉദ്ഘാടനം ചെയ്തു. അസി. വൈല്‍ഡ് ലൈഫ് വാര്ഡന് എന്‍. അനില്‍കുമാര്‍ സ്വാഗതം പറഞ്ഞു. പക്ഷിനിരീക്ഷകരായ സത്യന് മേപ്പയൂര്‍, റോഷ്നാഥ് രമേശ്, ഡെപ്യൂട്ടി റേഞ്ച് ഓഫിസര്‍ ജയേഷ് ജോസഫ് എന്നിവര്‍ സംസാരിച്ചു.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
വംശനാശത്തിലായ ചീറ്റകൾ വീണ്ടും ഇന്ത്യൻ കാട്ടിലെത്തി; പറന്നിറങ്ങിയത് എട്ട് ചീറ്റകൾ.
വയനാട്ടിലെ കടുവാശല്യം; വനംവകുപ്പിന്റെ നടപടികളോട് ജനങ്ങൾ സഹകരിക്കണമെന്ന് മന്ത്രി
കെനിയ യിൽ കടുത്ത വരൾച്ച വന്യ മൃഗങ്ങൾ അടക്കം ചത്തു വീഴുന്നു.
മനുഷ്യരെ പോലെ മൃഗങ്ങളേയും കൊറോണാനന്തര ആരോഗ്യപ്രശ്നങ്ങൾ അലട്ടുന്നു: പഠനം
ആമസോൺ വനങ്ങൾ -തദ്ദേശവാസികൾക്ക് ഭൂമി അവകാശങ്ങൾ നൽകുന്നത് വനനശീകരണം ഗണ്യമായി കുറയ്ക്കുന്നു. യുഎൻ
വയനാടന്‍ കാട്ടിലെ കടുവകളുടെ എണ്ണമെടുക്കാന്‍ പറമ്പിക്കുളം കടുവാസങ്കേതത്തിലെ 15 അംഗ ടൈഗര്‍ മോണിറ്ററിങ് സംഘം
കാലാവസ്ഥാ വ്യതിയാനം: ആമസോൺ വന നശീകരണം തടയാൻ പദ്ധതി തയ്യാറാക്കുന്നു.
മണിക്കൂറുകൾ നീണ്ട പരിശ്രമത്തിന് സമാപ്തി ആനയെ രക്ഷപ്പെടുത്തി
ഹിമാലയത്തിൽ അപൂർവ്വ ഇനം കുറുക്കനെ കണ്ടെത്തി
പുലിയുടെ ആക്രമണത്തില്‍ 12 വയസുകാരനായ കുട്ടിക്ക് ഗുരുതര പരിക്ക്
മംഗലംകുന്ന് കര്ണന് ചരിഞ്ഞു
വിതുരയില്‍ ചരിഞ്ഞ പിടിയാനയുടെ കുട്ടിയെ കാപ്പുകാട് ആനപരിപാലന കേന്ദ്രത്തിലേക്ക് മാറ്റി