Agriculture

Entertainment

January 28, 2023

BHARATH NEWS

Latest News and Stories

മുഖ്യമന്ത്രിക്കെതിരെ മികച്ച സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കും: മുല്ലപ്പള്ളി

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ മികച്ച സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഡല്‍ഹിയില്‍ നിന്നും തിരികെയത്തിയ അദ്ദേഹം തിരുവനന്തപുരം വിമാനത്താവളത്തിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുക ആയിരുന്നു.

ധര്‍മ്മടം സീറ്റ് യുഡിഎഫ് ഘടകകക്ഷിയായ ഫോര്‍വേര്‍ഡ് ബ്ലോക്കിന് നല്‍കിയതാണ്. അവര്‍ മത്സരരംഗത്ത് നിന്നും പിന്‍മാറിയാല്‍ കോണ്‍ഗ്രസ് ശക്തനായ സ്ഥാനാര്‍ത്ഥിയെ ധര്‍മ്മടത്ത് നിര്‍ത്തും. നേമത്തും ശക്തനായ സ്ഥാനാര്‍ത്ഥിയെ ഇറക്കുമെന്ന് താന്‍ ആദ്യം പറഞ്ഞതാണ്. അത് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായെന്നും മുല്ലപ്പള്ളി പറഞ്ഞു.