ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തിയായി ഒറ്റപ്പാലം വരോട് തിയ്യന്നൂര്‍ ശങ്കരനാരായണ പ്രമോദ് നമ്പൂതിരിയെ (42) തെരഞ്ഞെടുത്തു. ഏപ്രില്‍ ഒന്ന് മുതല്‍ ആറ് മാസമാണ് കാലാവധി. തിങ്കളാഴ്ച ഉച്ചപൂജക്ക് ശേഷം മേല്‍ശാന്തി മൂര്‍ത്തിയേടത്ത് കൃഷ്ണന് നമ്പൂതിരിയാണ് നറുക്കെടുത്തത്. ഈ മാസം 31ന് രാത്രി പുതിയ മേല്‍ശാന്തിയായി അദ്ദേഹം ചുമതലയേല്‍ക്കും.
43 അപേക്ഷകരില്‍ 42 പേരെയാണ് തന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ക്ഷണിച്ചിരുന്നത്. തിങ്കളാഴ്ച രാവിലെ നടന്ന കൂടിക്കാഴ്ചക്ക് 37 പേരാണ് എത്തിയത്. യോഗ്യത നേടിയ 36 പേരില്‍ നിന്നാണ് നറുക്കെടുത്തത്. പ്രമോദ് നമ്പൂതിരി ആദ്യമായാണ് ഗുരുവായൂരില്‍ മേല്‍ശാന്തിയാകുന്നത്.
ഒറ്റപ്പാലം വരോട് ചാത്തന്‍കണ്ടാര്‍കാവ് ദേവീക്ഷേത്രത്തിലെ മേല്‍ശാന്തിയാണ്. ഒറ്റപ്പാലം മാര്‍ക്കറ്റിങ് സൊസൈറ്റി സെക്രട്ടറിയായിരുന്ന തിയ്യന്നൂര്‍ ശങ്കരനാരായണ ഉണ്ണി നമ്പൂതിരിയുടേയും ലക്കിടി ഓറിയന്റല്‍ സ്കൂള്‍ പ്രധാനാധ്യാപികയായിരുന്ന എടപ്പാള്‍ കുന്നത്ത് മന ശാന്ത അന്തര്‍ജനത്തി?െന്റയും മകനാണ്. ഭാര്യ: രശ്മി (വരോട് യു.പി. സ്കൂള്‍ അധ്യാപിക). മക്കള്‍: ഋഷികേശ്, ഹരികേശ്.
Posts Grid
ഐഎസ് നേതാവിനെ യു എസ് സേന കൊന്നു.
പാക്കിസ്ഥാൻ പട്ടിണിയിലേക്ക് ; ആട്ടക്ക് 300 രൂപ.
ന്യൂസിലാന്റിൽ ക്രിസ് ഹിപ്കിന്‍സ് പുതിയ പ്രധാനമന്ത്രി .
സോമാലിയയിൽ 100 അൽ ശബാബ് തീവ്രവാദികളെ സൈന്യം കൊന്നു.
ഉക്രേനിയൻ ആഭ്യന്തര മന്ത്രി ഉൾപ്പെടെ 18 പേർ ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടു
ലഷ്കറെ തീവ്രവാദി തലവൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചു.
അനുബന്ധ വാർത്തകൾ
ഗുരുവായൂരപ്പന് സ്വര്‍ണ്ണ കിരീടം സമര്‍പ്പിച്ച് വ്യവസായി
തൃശൂർ പൂരം വെടിക്കെട്ട് വീണ്ടും മാറ്റി
തൃശൂർ പൂരം: ഞായറാഴ്ച സാമ്പിൾ വെടിക്കെട്ട്
തൃശൂർ പൂരം പ്രൗഢിയോടെ നടത്താൻ തീരുമാനം
മോഹന്‍ലാലിന്റെ കാര്‍ ഗുരുവായൂര്‍ ക്ഷേത്രനടയിലേക്ക് കയറ്റിവിട്ട സെക്യൂരിറ്റി ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്
ഉണ്ണിക്കണ്ണന് 725 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണ കിരീടം സമര്‍പ്പിച്ച് വ്യവസായി രവി പിള്ള
കാട്ടാനയുടെ ചവിട്ടേറ്റ് രണ്ട് പേര് മരണമടഞ്ഞു
അപൂർവ ഇനം ഷഡ്പദത്തെ കണ്ടെത്തി
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 5000 പേര്‍ക്ക് ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ ദര്‍ശനം അനുവദിക്കും
കുതിരാന്‍ തുരങ്കങ്ങളില്‍ ഒന്ന് യാത്രയ്ക്കായി തുറന്നു കൊടുത്തു
കുതിരാന്‍ തുരങ്കം: സുരക്ഷ പോരെന്ന വാദവുമായി തുരങ്കം നിര്‍മ്മിച്ച കമ്പനി
കുതിരാന്‍ തുരങ്കത്തിലെ ആദ്യ സുരക്ഷാ ട്രയല്‍ റണ്‍ വിജയം